Kerala

ഫാം ഉടമയുടെ ദുരൂഹമരണം; കുറ്റവാളികളെ ശിക്ഷിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ

മ​ത്താ​യി മു​ങ്ങി മ​രി​ച്ചു​വെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ഫാം ഉടമയുടെ ദുരൂഹമരണം; കുറ്റവാളികളെ ശിക്ഷിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ
X

പ​ത്ത​നം​തി​ട്ട: ചിറ്റാര്‍ കുടപ്പനക്കുളത്തു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ച ഫാം ഉടമയായ മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ അ​നു​വ​ധി​ക്കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍. ആ​രോ​പ​ണ​വി​ധേ​യ​രാ​യ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ന​ട​പ​ടി എ​ടു​ത്തെ​ങ്കി​ല്‍ മാ​ത്ര​മേ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു എ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ത്താ​യി​യു​ടെ ബ​ന്ധു​ക്ക​ള്‍.

മ​ത്താ​യി മു​ങ്ങി മ​രി​ച്ചു​വെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

മത്തായിയെ വീടിനു സമീപത്തെ കിണറിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഫലപ്രദവും വേഗത്തിലുമുള്ള അന്വേഷണം ഉറപ്പാക്കാന്‍ സി ബ്രാഞ്ചിനെ ഏല്‍പിച്ചിരുന്നു. സി ബ്രാഞ്ച് ഡിവൈഎസ്പി യുടെ ചുമതല വഹിക്കുന്ന നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ്കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

വനത്തില്‍ സ്ഥാപിച്ച ക്യാമറ കേടുവന്ന സംഭവത്തില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത കുടപ്പന പടിഞ്ഞാറേ ചരുവില്‍ ടി ടി മത്തായിയെ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചിറ്റാര്‍ പോലിസ് അസ്വാഭിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണം സംബന്ധിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം സി ബ്രാഞ്ച് തുടര്‍ന്ന് നടത്തുമെന്ന് ജില്ലാപോലിസ് മേധാവി കെ ജി സൈമൺ അറിയിച്ചത്.

Next Story

RELATED STORIES

Share it