Kerala

ഉത്തരേന്ത്യയിൽ നിന്നുള്ള യാചകര്‍ ക്രിമിനലുകളാണെന്ന സന്ദേശം വ്യാജമെന്ന് പോലിസ്

കഴിഞ്ഞ വർഷവും ഇതേ തരത്തിൽ വ്യാജപ്രചരണം നടന്നിരുന്നു. അന്ന് കേസെടുത്ത പോലിസ് അന്വേഷണം തുടരുന്നതിനിടെയാണ് അതേ പ്രചരണം 15-04-2019 എന്ന് തീയതി മാറ്റി വീണ്ടും നടക്കുന്നത്.

ഉത്തരേന്ത്യയിൽ നിന്നുള്ള യാചകര്‍ ക്രിമിനലുകളാണെന്ന സന്ദേശം വ്യാജമെന്ന് പോലിസ്
X

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലെത്തുന്ന യാചകര്‍ ക്രിമിനലുകളാണെന്ന തരത്തില്‍ കേരളാ പോലിസിന്‍റേതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പോലിസ്. കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നത്. കേരളാ പോലിസ് ഇത്തരമൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് പോലിസ് ഇൻഫർമേഷൻ സെൻ്റർ ഡപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാര്‍ അറിയിച്ചു.

റമദാൻ മാസത്തോടനുബന്ധിച്ചാണ് ഇത്തരത്തിൽ യാചകർ വൻതോതിൽ കേരളത്തിലേക്കെത്തുന്നതെന്നാണു കൊല്ലം ഈസ്റ്റ് പോലിസ് സ്റ്റേഷന്റെ പേരിലുള്ള അറിയിപ്പാണ് പ്രചരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ തരത്തിൽ വ്യാജപ്രചരണം നടന്നിരുന്നു. അന്ന് കേസെടുത്ത പോലിസ് അന്വേഷണം തുടരുന്നതിനിടെയാണ് അതേ പ്രചരണം 15-04-2019 എന്ന് തീയതി മാറ്റി വീണ്ടും നടക്കുന്നത്. ഇത്തരത്തിൽ ഒരു അറിയിപ്പ് ഇറക്കിയിട്ടില്ലെന്ന് കൊല്ലം ഈസ്റ്റ് പോലിസ് സിഐ ബിനുകുമാർ പറഞ്ഞു. സൈബർ പോലിസ് സഹായത്തോടെ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it