Kerala

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ; മൂന്നുപേര്‍ പിടിയില്‍

കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശി ഇസൈക്ക് മുത്തു (51), ഭാര്യ സജിത (45) അനിക്കുട്ടന്‍ (47) എന്നിവരാണ് ബിനാനിപുരം പോലിസിന്റെ പിടിയിലായത്

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ; മൂന്നുപേര്‍ പിടിയില്‍
X

കൊച്ചി: കടുങ്ങല്ലൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശി ഇസൈക്ക് മുത്തു (51), ഭാര്യ സജിത (45) അനിക്കുട്ടന്‍ (47) എന്നിവരാണ് ബിനാനിപുരം പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ 12 ന് ആണ് 27.8 ഗ്രാം വരുന്ന മുക്കുമാല പണയം വച്ച് 82,000 രൂപ വാങ്ങിയത്.

കഴിഞ്ഞ ദിവസം വീണ്ടും മുക്കു പണ്ടം പണയം വയ്ക്കാന്‍ ശ്രമം നടത്തി. ബിനാനിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി ആര്‍ സുനില്‍, സബ് ഇന്‍സ്‌പെക്ടര്‍ രഘുനാഥ്, എഎസ്‌ഐ മാരായ ജോര്‍ജ് തോമസ്, അനില്‍കുമാര്‍, അബ്ദുള്‍ റഷീദ്, അബ്ദുള്‍ ജമാല്‍, എസ്‌സിപി ഒമാരായ നസീബ്, എസ് ഹരീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it