Kerala

ടെക്നോപാര്‍ക്കില്‍ സ്‌ഫോടകവസ്തു കണ്ടെത്തി

പൊട്ടിത്തെറിയില്‍നിന്ന് എക്സൈസ് സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു.

ടെക്നോപാര്‍ക്കില്‍ സ്‌ഫോടകവസ്തു കണ്ടെത്തി
X

തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. ടെക്നോപാര്‍ക്കിലെ വെയ്സ്റ്റ് ബിന്നില്‍നിന്നാണ് ഇത് കണ്ടെത്തിയത്. കഞ്ചാവ് പൊതിയെന്ന് കരുതിയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. സംശയത്തെത്തുടര്‍ന്ന് റോഡിലെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയില്‍നിന്ന് എക്സൈസ് സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ടെക്നോപാര്‍ക്കില്‍ ഒഴിഞ്ഞുകിടന്ന കണ്ടെയ്നറില്‍നിന്ന് 80 ലിറ്റര്‍ ചാരായവും കണ്ടെത്തി. എക്സൈസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Next Story

RELATED STORIES

Share it