Kerala

കേന്ദ്രത്തിനെതിരെ ഹരജി നൽകുമ്പോൾ ഗവർണറെ അറിയിക്കേണ്ട ഭരണഘടനാ ബാധ്യത സർക്കാരിനില്ല: പി സദാശിവം

ഒരു സുപ്രധാന നിയമനിർമ്മാണത്തെ ചോദ്യം ചെയ്യുന്നതിനു മുമ്പ് സംസ്ഥാന സർക്കാരിന് മര്യാദയുടെ ഭാഗമായി ഗവർണറെ മുൻകൂട്ടി അറിയിക്കാമായിരുന്നു.

കേന്ദ്രത്തിനെതിരെ ഹരജി നൽകുമ്പോൾ ഗവർണറെ അറിയിക്കേണ്ട ഭരണഘടനാ ബാധ്യത സർക്കാരിനില്ല: പി സദാശിവം
X

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ ഹരജി നൽകുമ്പോൾ അത് ഗവർണറെ അറിയിക്കേണ്ട ഭരണഘടനാ ബാദ്ധ്യത സംസ്ഥാന സർക്കാരിനില്ലെന്ന് വ്യക്തമാക്കി മുൻ ഗവർണർ പി സദാശിവം. ദി ഹിന്ദുവിനു നൽകിയ അഭിമുഖത്തിലാണ് സദാശിവത്തിന്റെ പരാമർശം.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ച സർക്കാർ ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന ഗവർണർ ആരിഫ് ഖാന്റെ ആരോപണം വിവാദമായതിനു പിന്നാലെയാണ് സംഭവത്തിൽ സദാശിവത്തിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

ഒരു സുപ്രധാന നിയമനിർമ്മാണത്തെ ചോദ്യം ചെയ്യുന്നതിനു മുമ്പ് സംസ്ഥാന സർക്കാരിന് മര്യാദയുടെ ഭാഗമായി ഗവർണറെ മുൻകൂട്ടി അറിയിക്കാമായിരുന്നു. അദ്ദേഹം ഭരണഘടന പരമായി സംസ്ഥാനത്തിന്റെ തലവനാണ്. ചില നിയമനിർമ്മാണങ്ങൾ നടത്തുമ്പോഴും സർക്കാർ ഗവർണറെ മര്യാദയുടെ പേരിൽ അറിയിക്കാറുണ്ട്. എന്നാൽ എല്ലാ കാര്യത്തിലും ഇങ്ങനെ സമീപിക്കണമെന്നില്ല- സദാശിവം പറഞ്ഞു.

കേന്ദ്രത്തിനെതിരെ ഹരജി നൽകുമ്പോൾ് ഗവർണറെ അറിയിക്കേണ്ട ഭരണഘടനാ ബാദ്ധ്യത സംസ്ഥാന സർക്കാരിനില്ലെന്നാണ് നിയമവിദഗ്ധരുടേയും അഭിപ്രായം. ഗവർണര്‍ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയാണെന്നും കേന്ദ്ര നിയമത്തിനെതിരെ കോടതിയിൽ സമീപിക്കുമ്പോൾ അദ്ദേഹത്തെ മുൻകൂട്ടി അറിയിക്കേണ്ട നിയമപരമായ ബാധ്യത സംസ്ഥാനങ്ങൾക്കില്ലെന്നും മുൻ അറ്റോർണി ജനറൽ കെ പരാശരൻ പറഞ്ഞു.

Next Story

RELATED STORIES

Share it