എറണാകുളത്ത് യുവാവിനെ അടിച്ചു കൊന്ന സംഭവം: പോലിസുകാരനടക്കം രണ്ടു പേര് പിടിയില്‍
പോലിസുകാരനായ ബിജു, ഫൈസല്‍ എന്നിവരാണ് പോലിസിന്റെ പിടിയിലായത്.ഓട്ടോ ഡ്രൈവര്‍ കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്

കൊച്ചി: എറണാകുളം കുന്നുംപുറത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലിസുകാരനടക്കം രണ്ടു പേര് പോലിസ് പിടിയിലായി. ക്യാംപിലെ പോലിസുകാരനായ ബിജു, ഫൈസല്‍ എന്നിവരാണ് പോലിസിന്റെ പിടിയിലായത്. ഓട്ടോ ഡ്രൈവര്‍ കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി എറണാകുളം കുന്നംപുറം പിലിയോട് കായല്ക്കരയിലാണ് സംഭവം.ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നു സംഘം. ഇവിടേയ്ക്ക് കൃഷ്ണകുമാറിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്.സംഘത്തിലുണ്ടായിരുന്ന ഒരാളും കൃഷ്ണകുമാറും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.കമ്പിവടികൊണ്ടുള്ള അടിയേറ്റാണ് കൃഷ്ണകുമാര്‍ കൊല്ലപ്പെട്ടതാണ് വിവരം.ബഹളം കേട്ട് സമീപത്തുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയപ്പോള്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന കൃഷ്ണകുമാറിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സംഘത്തില്‍ കൂടുതല്‍ പേര് ഉള്ളതായി എറണാകുളം ഡിസിപി ഐശ്വര്യ ഡോഗ്രെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇവരെയും ഉടന്‍ പിടികൂടുമെന്നും ഡിസിപി പറഞ്ഞു.സാമ്പത്തിക ഇടപാടകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരമെന്നും ഡിസിപി പറഞ്ഞു.തെളിവ് ശേഖരണം നടക്കുകയാണെന്നും ഡിസിപി പറഞ്ഞു.
RELATED STORIES
ആവിക്കല്‍തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ?...
8 Aug 2022 7:02 PM GMTഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി...
8 Aug 2022 6:13 PM GMTസൗദി അറേബ്യയില്‍ ഫാക്ടറിയില്‍ തീപിടിത്തം
8 Aug 2022 6:07 PM GMTപുഴകളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...
8 Aug 2022 5:57 PM GMTആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT