You Searched For "youth murder case "

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം:പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

8 Jan 2020 3:30 PM GMT
കേസിലെ 10 പ്രതികളാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.

ബംഗാള്‍ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: മൂന്നാമത്തെ പ്രതിയും പിടിയില്‍

21 Dec 2019 3:11 PM GMT
തിരുവല്ല, ഇരവിപേരൂര്‍,കൊച്ചിന്‍ചാലില്‍ മോടിയില്‍ വീട്,സൗജിത് (22)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ബംഗാള്‍ സ്വദേശിയായ ഫിറാജ് കിഷന്‍ എന്നയാളെ ഈ മാസം 17 ന് പുലര്‍ച്ചെ 12.15 ഓടെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി തട്ടാപ്പ് പുത്തന്‍വീട്ടില്‍ അജ്മല്‍( 25), ചേര്‍ത്തല തുറവൂര്‍ തിരുമല ഭാഗം പുന്നക്കല്‍ വീട്ടില്‍ ക്രിസ്ത്യന്‍ ഷാരോണ്‍(19) എന്നിവരെ കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തതിരുന്നു

പറവൂരിലെ യുവാവിന്റെ കൊലപാതകം: വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോപുലര്‍ ഫ്രണ്ട്

2 Dec 2019 2:58 PM GMT
സംഭവവുമായി പോപുലര്‍ ഫ്രണ്ടിന് യാതൊരു വിധ ബന്ധവുമില്ലെന്ന് വ്യക്തമായിട്ടും സിറാജ്, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ ഓണ്‍ലൈനുകള്‍ പോപുലര്‍ ഫ്രണ്ടിനെ സംഭവത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്നും പോപുലര്‍ ഫ്രണ്ട് പറവൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അറഫ മുത്തലിബ് പറഞ്ഞു.

ആളുകള്‍ നോക്കിനില്‍ക്കേ യുവാവിനെ വെട്ടിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളെ തേടി പോലിസ്

18 Nov 2019 5:03 AM GMT
തുരുത്തിശേരി സ്വദേശി ബിനോയിയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.കാപ്പ കേസുകളില്‍ പ്രതിയായ ബിനുവും സംഘവുമാണ് ഇയാളെ വെട്ടിക്കൊന്നതെന്നാണ് സൂചന. ഇവര്‍ക്കെതിരെ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാത്രി എട്ടോടെ നെടുമ്പാശേരി അത്താണിയില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം

പെരിയ ഇരട്ടക്കൊലപാതകം: കേസ് ഡയറി ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

23 Sep 2019 2:45 PM GMT
കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഇരുവരുടെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ടു സംസ്ഥാന സര്‍ക്കാര്‍ അനുബന്ധ എതിര്‍വാദം കോടതിയില്‍ സമര്‍പ്പിച്ചു. സിപിഎം നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാദത്തിനു യുക്തമായ കാരണങ്ങള്‍ ഹരജിക്കാര്‍ ബോധിപ്പിച്ചിട്ടില്ലെന്നും അത്തരത്തില്‍ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും എതിര്‍വാദത്തില്‍ പറയുന്നു

യുവാവിനെ കൊലപ്പെടുത്തിയ കേസ്: മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയ കായംകുളം പോലിസിന് ഉപഹാരം

8 Sep 2019 4:18 PM GMT
കായംകുളം ഹൈവേ പാല ബാര്‍ പരിസരത്ത് യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ അറസ്റ്റുചെയ്തതിനാണ് ഉപഹാരം നല്‍കിയത്.

പെരിയ കൊലപാതകം: മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

7 Aug 2019 1:35 PM GMT
സിപിഎം പ്രവര്‍ത്തകരായ ഒമ്പതാം പ്രതി മുരളി, 10-ാം പ്രതി രഞ്ജിത്,11-ാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രതികളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം അനുവദിക്കുന്നത് വിചാരണ നടപടികളെ ബാധിക്കാനിടയാകുമെന്നും കോടതി വ്യക്തമാക്കി

നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: സി ബി ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

13 July 2019 11:48 AM GMT
നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ മരണത്തില്‍ പോലിസിന്റെ അതിക്രമമാണ് നടന്നതെങ്കില്‍ നെട്ടൂരിലെ അര്‍ജുന്റെ മരണത്തില്‍ പോലിസിന്റെ അനാസ്ഥയാണ് ഉണ്ടായത്. ജൂലൈ രണ്ടിനാണ് അര്‍ജുനെ കാണാതായത്് അന്നു തന്നെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് അനങ്ങിയില്ല.ഒടുവില്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതിനു ശേഷമാണ് പോലിസ് അന്വേഷിക്കാന്‍ തയാറായതുതന്നെ. രണ്ടാം തിയതി മുതല്‍ എട്ടാം തിയതി വരെ പോലിസ് എന്തു ചെയ്യുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു

പെരിയ കൊലപാതകം : പ്രതികള്‍ നല്‍കിയ ജാമ്യഹരജി പിന്‍വലിച്ചു; വിമര്‍ശനമുന്നയിച് കോടതി

13 Jun 2019 2:28 PM GMT
കേസിലെ പ്രതികളായ സജി,മുരളി, രഞ്ജിത്ത് എന്നിവരാണ് ജാമ്യ ഹരജി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കാനിരിക്കവെ ഇതിന് തൊട്ടു മുമ്പ് ജാമ്യ ഹരജി പിന്‍വലിച്ചത്. ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹരജി പിന്‍വലിച്ചത്.ഹരജി ഫയല്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷം പിന്‍വലിച്ച നടപടി അനുചിതമാണെന്ന് കോടതി പരാമര്‍ശിച്ചു

പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് നാളേയ്ക്ക് മാറ്റി

12 Jun 2019 10:44 AM GMT
ഇന്ന് രാവിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫിസിന് വീഴ്ചകള്‍ സംഭവിക്കുന്നുണ്ടെന്നും കോടതി വിമര്‍ശിച്ചിരുന്നു

പെരിയ ഇരട്ടക്കൊലപാതകം: പോലിസ് അന്വേഷിച്ചാല്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ രക്ഷപെടുമെന്ന് ഹരജിക്കാര്‍ ഹൈക്കോടതിയില്‍

11 Jun 2019 2:51 PM GMT
യുവാക്കളെ വെട്ടിക്കൊന്നത് രാഷ്ട്രീയ പകപോക്കല്‍ ആയിരുന്നു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൊലപാതകത്തിനു മുന്‍പും ശേഷവും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഹരജി ഭാഗം അഭിഭാഷകന്‍ വാദിച്ചു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍ ആയതിനാല്‍ പോലിസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടും. പോലിസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി

പെരിയ കൊലപാതകം: സിപിഎം ഉന്നത നേതൃത്വത്തിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്;സിബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

12 April 2019 9:12 AM GMT
സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായ പീതാംബരനും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.ഇതില്‍ സിപിഎം ഉന്നത നേതൃത്വത്തിന് പങ്കില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മുലത്തില്‍ ചൂണ്ടിക്കാട്ടുന്നു.കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോതിയെ അറിയിച്ചു.കേസിന്റെ അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘം നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

പെരിയ കൊലപാതകം: അന്വേഷണ കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സി ബി ഐക്ക് ഹൈക്കോടതി നിര്‍ദേശം

2 April 2019 2:47 PM GMT
കേസിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് രാജാ വിജയരാഘവന്‍ വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാന്‍ സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു

എറണാകുളത്ത് യുവാവിനെ കെട്ടിയിട്ട് ആള്‍ക്കുട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം: ആറു പേര്‍ കൂടി അറസ്റ്റില്‍

12 March 2019 5:36 PM GMT
കേസില്‍ 14 പേരാണ് പ്രതിപട്ടികയില്‍ ഉളളതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ 13 പേരും പിടിയിലായി.പിടിയിലാകാനുളള ഒരാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി. എറണാകുളം ചക്കരപറമ്പ് തെക്കേപറമ്പ് വീട്ടില്‍ ജിബിന്‍ വര്‍ഗീസ് നെ കെട്ടിയിട്ട് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്

എറണാകുളത്ത് ആള്‍ക്കുട്ടം യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം: മൂന്നു പേര്‍ കൂടി കീഴങ്ങി

11 March 2019 4:57 PM GMT
നേരത്തെ ഏഴു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുന്നു പേര്‍ കൂടി കീഴടങ്ങിയത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം

എറണാകുളത്ത് യുവാവിനെ ആള്‍കൂട്ടം മര്‍ദിച്ചു കൊന്നകേസ്: ഏഴ് പേര്‍ അറസ്റ്റില്‍;പ്രതിപട്ടികയില്‍ 14 പേര്‍

11 March 2019 7:43 AM GMT
14 പേരാണ് കൊലപാതകത്തിനു പിന്നിലുള്ളത്.ഇതില്‍ ഏഴു പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ബാക്കിയുള്ള ഏഴു പേര്‍ ഉടന്‍ പിടിയിലാകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം സുരേന്ദ്രന്‍ പറഞ്ഞു.ജിബിനെ വീടിന്റെ സ്റ്റെയര്‍ കേസിന്റെ ഗ്രില്ലില്‍ കയറുപയോഗിച്ച് കെട്ടിയിട്ട് കൈകൊണ്ടും ആയുധം കൊണ്ടും മര്‍ദിച്ചു.രണ്ടു മണിക്കൂറോളം ഇതേ രീതിയില്‍ മര്‍ദനം തുടര്‍ന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജിബിന്‍ മരിച്ചു.ക്രൂരമായ മര്‍ദനത്തില്‍ വാരിയെല്ല് ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം.
Share it
Top