Kerala

നെടുമ്പാശേരിയിലെ യുവാവിന്റെ കൊലപാതകം: പ്രധാന പ്രതികള്‍ പോലിസ് പിടിയില്‍

ചെറിയ വാപ്പാലശേരി പുത്തന്‍വീട്ടില്‍ ബേസില്‍ (26) ജീരകത്ത് വീട്ടില്‍ വിനു മണി (22) എന്നിവരെയാണ് ഏഴാറ്റുമുഖത്ത് വച്ച് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മനു മണിയേയും ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച അജയ് കെ സുനില്‍, വിപിന്‍ ആഷ്‌ലി എന്നിവരെയും രണ്ടു ദിവസം മുമ്പ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് പിടികുടിയിരുന്നു

നെടുമ്പാശേരിയിലെ യുവാവിന്റെ കൊലപാതകം: പ്രധാന പ്രതികള്‍ പോലിസ് പിടിയില്‍
X

കൊച്ചി: നെടുമ്പാശേരിയില്‍ ജിസ് മോന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. ചെറിയ വാപ്പാലശേരി പുത്തന്‍വീട്ടില്‍ ബേസില്‍ (26) ജീരകത്ത് വീട്ടില്‍ വിനു മണി (22) എന്നിവരെയാണ് ഏഴാറ്റുമുഖത്ത് വച്ച് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മനു മണിയേയും ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച അജയ് കെ സുനില്‍, വിപിന്‍ ആഷ്‌ലി എന്നിവരെയും രണ്ടു ദിവസം മുമ്പ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് പിടികുടിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാമ്പത്തിക തര്‍ക്കം പരിഹരിക്കുന്നതിന് എന്നപേരിലായിരുന്നു ബേസിലിന്റെ നേതൃത്വത്തിലുള്ള സംഘം ജിസ് മോനെ വിളിച്ചു വരുത്തിയത്. ജീപ്പിലെത്തിയ ഇയാളെ വണ്ടിയുടെ താക്കോല്‍ ഊരിയെടുത്തതിന് ശേഷം ആക്രമിച്ച്‌കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സംഘം രണ്ടായി തിരിഞ്ഞ് ഒളിവില്‍ പോയി. എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

മരിച്ച ജിസ് മോനും പിടിയിലായവരും നിരവധി കേസുകളിലെ പ്രതികളാണെന്നും പോലിസ് പറഞ്ഞു.ആലുവ ഡിവൈഎസ്പി ജി വേണു, നെടുമ്പാശേരി എസ്എച്ച്ഒ. പി എം ബൈജു, സോണി മത്തായി, എസ്.ഐ മാരായ രെഗീഷ് കുമാര്‍, ബൈജു അര്‍, സൂഫി, രാധാകൃഷ്ണന്‍, എ. എസ്‌ഐമാരായ ബാലചന്ദ്രന്‍, സി എ ഷാഹിര്‍ ,സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ റോണി അഗസ്റ്റിന്‍, സുരേഷ് ബാബു, ജിസ്മോന്‍, കെ ആര്‍ രാഹുല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it