യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം: മുഖ്യപ്രതി പിടിയില്‍
എടത്തല കണിയാംവേലി നാദിര്‍ഷ (29) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി എടത്തല കുമരംതറയില്‍ ബിജു മാത്യുവിനെ നേരത്ത അറസ്റ്റ് ചെയ്തിരുന്നു. ജിതിന്‍ എന്നയുവാവിനെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്

കൊച്ചി: വവാഹത്തലേന്ന് കല്യാണ വീട്ടിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. എടത്തല കണിയാംവേലി നാദിര്‍ഷ (29) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി എടത്തല കുമരംതറയില്‍ ബിജു മാത്യുവിനെ നേരത്ത അറസ്റ്റ് ചെയ്തിരുന്നു. ജിതിന്‍ എന്നയുവാവിനെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ജൂലയിലാണ് സംഭവം നടന്നത്. മുള്ളന്‍ കുഴിയിലുള്ള കല്യാണ വീട്ടില്‍ വച്ചാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം ആരംഭിച്ചത്.
തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്തെങ്കിലും വഴിയില്‍ വച്ച് യുവാവിനെ രണ്ടു പേരും ചേര്‍ന്ന് കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.ബിജുവിനെ പിറ്റേന്ന് തന്നെ പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ നാദിര്‍ഷ ഒളിവില്‍ പോകുകയായിരുന്നു.വിവിധ സ്ഥലങ്ങളില്‍ ഒഴിവില്‍ കഴിയുകയായിരുന്ന നാദിര്‍ഷയെ പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് നിന്നുമാണ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍ , എസ്‌ഐ ആര്‍ വിനോദ്, എഎസ്‌ഐ മാരായ ശ്രീകുമാര്‍, ഇക്ബാല്‍, എസ്‌സിപിഒ സജീവ്, സിപിഒ മാരായ മാഹിന്‍ഷാ, അബൂബക്കര്‍, അമീര്‍, ഹാരീസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര്‍ എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT