Kerala

വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ കൂടി പിടിയില്‍

മലപ്പുറം വള്ളിക്കുന്ന് താഴത്തുവീട്ടില്‍ അഭിലാഷ് (39) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി.സ്വര്‍ണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പോലിസ് പറഞ്ഞു.ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ് എന്നയാളെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയത്.

വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ കൂടി പിടിയില്‍
X

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ് എന്നയാളെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കൂടി പോലിസ് പിടികൂടി. മലപ്പുറം വള്ളിക്കുന്ന് താഴത്തുവീട്ടില്‍ അഭിലാഷ് (39) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി.

അഭിലാഷ് ആണ് ആളെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയതും, അതിനാവശ്യമായ സാമ്പത്തികം സംഘടിപ്പിച്ചതുമെന്ന് പോലിസ് പറഞ്ഞു. സ്വര്‍ണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പോലിസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന് ആളുമാറിയാണ് താജു തോമസിനെ പിടികൂടിയാതെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്നും പോലിസ് പറഞ്ഞു.

ആലുവ ഡിവൈഎസ്പി ടി എസ് സിനോജ്, നെടുമ്പാശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി ശശികുമാര്‍, എഎസ്‌ഐ ബാലചന്ദ്രന്‍, സിപി ഒ മരായ സി എ യശാന്ത്, രശ്മി എന്നിവരും ഡാന്‍സാഫ് ടീമും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ക്വട്ടേഷന്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും എസ് പി കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it