തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ്: ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറെ സ്ഥലം മാറ്റി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് യുഡിഎഫ് പരാതി നല്‍കി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍മാരെ പരസ്പരം മാറ്റുകയായിരുന്നു.2011ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പരാതിയില്‍ ആരോപിച്ചു

കൊച്ചി:എറണാകുളം ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറെ സ്ഥലം മാറ്റിയതിനെതിരെ യുഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍മാരെ പരസ്പരം മാറ്റുകയായിരുന്നു.
2011ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
ഭരണാനുകൂല സര്‍വീസ് സംഘടന നേതാവായ ഇവര്‍ക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് യുഡിഎഫിന് വേണ്ടി നല്‍കിയ പരാതിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
RELATED STORIES
'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMTഅനില്കുമാറിന്റെ പ്രസ്താവന: മാര്ക്സിസ്റ്റ് പാര്ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര് നാറാത്ത് സ്വദേശി ദുബയില് മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMT