Kerala

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്: മോഷണമുള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജെയിലില്‍ അടച്ചു

ഐക്കരനാട് വടയമ്പാടി കൊണ്ടോലിക്കുടി വീട്ടില്‍ സുരേഷ് (ഡ്രാക്കുള സുരേഷ് 39 ) നെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജെയിലില്‍ അടച്ചത്

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്: മോഷണമുള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജെയിലില്‍ അടച്ചു
X

കൊച്ചി: മോഷണമുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐക്കരനാട് വടയമ്പാടി കൊണ്ടോലിക്കുടി വീട്ടില്‍ സുരേഷ് (ഡ്രാക്കുള സുരേഷ് 39 ) നെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജെയിലില്‍ അടച്ചത്. ഇയാള്‍ക്കെതിരെ മോഷണം, പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയല്‍, തുടങ്ങി നിരവധി കേസുകള്‍ പെരുമ്പാവൂര്‍, പുത്തന്‍കുരിശ്, മൂവാറ്റുപുഴ എന്നീ സ്‌റ്റേഷനുകളിലായുണ്ടെന്ന് പോലിസ് പറഞ്ഞു.

കടകളും, സ്ഥാപനങ്ങളും നോക്കിവച്ച ശേഷം മോഷണം നടത്തുകയാണ് ഇയാളുടെ രീതി. നേരത്തെ റിമാന്‍ഡിലായിരിക്കെ കറുകുറ്റിയിലെ എഫ്എല്‍ടിസിയില്‍ നിന്നും, കളമശേരി മെഡിക്കല്‍ കോളജിലെ പ്രത്യേക വാര്‍ഡില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് സാഹസികമായാണ് പോലിസ് സുരേഷിനെ പിടികൂടിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ മുപ്പതു പേരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും 29 പേരെ നാടുകടത്തുകയും ചെയ്തതായി പോലിസ് അറിയിച്ചു. കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് റൂറല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്.

Next Story

RELATED STORIES

Share it