ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന്; ടാറ്റു കലാകാരന്‍ സുജീഷിനെയുമായി പോലിസ് തെളിവെടുപ്പ് നടത്തി
ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി പറഞ്ഞു.നിലവില്‍ ആറു പരാതികളാണ് ലഭിച്ചിരിക്കുന്നത്.ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ചേരാനെല്ലൂരിലെ ടാറ്റൂ സ്റ്റുഡിയോയിലാണ് ഇയാളെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയത്.

കൊച്ചി: ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്നലെ പിടിയിലായ ടാറ്റു കലാകാരന്‍ സുജീഷിനെയുമായി പോലിസ് തെളിവെടുപ്പ് നടത്തി. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി പറഞ്ഞു.ചേരാനെല്ലൂരിലെ ടാറ്റൂ സ്റ്റുഡിയോയിലാണ് ഇയാളെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയത്.യുവതി പരാതിയുമായി രംഗത്തെത്തിയതോടെ ഒളിവില്‍ പോയ സുജീഷ് ഇന്നലെ രാത്രിയോടെയാണ് പിടിയിലായത്.തുടര്‍ന്ന് പോലിസ് ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു.സാമൂഹ്യമാധ്യമത്തിലൂടെയാണ് ആദ്യം ഇയാള്‍ക്കെതിരെ യുവതി വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പോലിസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇന്നലെ പിടിയിലായത്.
ടാറ്റു കലാകാരന്‍ സുജീഷിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ നടന്നു വരികയാണ്.കുറ്റം ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ പ്രാഥമികമായി നടത്തിയ ചോദ്യം ചെയ്യലില്‍ പറയുന്നത്. എന്നാല്‍ ഇയാള്‍ കുറ്റം ചെയ്തുവെന്നാണ് പോലിസിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.നിലവില്‍ ആറു പരാതികളാണ് ലഭിച്ചിരിക്കുന്നത്.ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.വേറെ പരാതികള്‍ വന്നിട്ടില്ല. പരാതി വന്നാല്‍ അതിലും നടപടിയെടുക്കുമെന്നും ഡിസിപി പറഞ്ഞു.
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT