Kerala

പീഡനക്കേസിലെ പ്രതി പോലീസ് പിടിയില്‍

കലൂര്‍ അശോക റോഡില്‍ നടുവില മുല്ലത്തു വീട്ടില്‍ അശ്വിന്‍ വര്‍ഗീസ് (27) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. വൈപ്പിന് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് ഇയാള്‍ പിടിയിലായത്

പീഡനക്കേസിലെ പ്രതി പോലീസ് പിടിയില്‍
X

കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലിസ് പിടിയില്‍.കലൂര്‍ അശോക റോഡില്‍ നടുവില മുല്ലത്തു വീട്ടില്‍ അശ്വിന്‍ വര്‍ഗീസ് (27) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. വൈപ്പിന് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് ഇയാള്‍ പിടിയിലായത്.

മൂന്നുമാസം മുന്‍പ് പോലിസ് കേസ്സ് എടുത്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടകയിലും, തമിഴ്‌നാടിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി തൃശൂര്‍ എത്തിയ വിവരം അറിഞ്ഞ പോലിസ് ഇയാളെ പിന്തുടര്‍ന്ന് ആലുവയില്‍ വെച്ചാണ് പിടികൂടിയത്.

പൂഞ്ഞാര്‍ സ്വദേശിക്കു കാനഡയിലേക്ക് വിസ കൊടുക്കാം എന്നു പറഞ്ഞു 3.5 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതിനെതിരെയും വിസ തട്ടിപ്പിനും ഇയാള്‍ക്കെതിരെ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. നോര്‍ത്ത് സി ഐ സിബിടോം, എസ് ഐ വി ബി അനസ്,എഎസ് ഐ വിനോദ് കൃഷ്ണ, സിപിഒ മാരായ കെ എസ് സുനില്‍ , കെ എസ് ഫെബിന്‍ , ടി ജി പ്രവീണ്‍ , പി വിനീത് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it