ലൈംഗീക പീഡനം: ടാറ്റു കലാകാരന്‍ സുജീഷിന്റെ ജാമ്യാപേക്ഷ തള്ളി
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ജാമ്യം അനുവദിച്ചാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്

കൊച്ചി: ലൈംഗീക പീഡന പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ടാറ്റൂ കലാകാരന്‍ സുജീഷിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീ. സെഷന്‍സ് കോടതി തള്ളി. ബലാല്‍സംഗ കുറ്റം ആരോപിച്ചു രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുജീഷിന്റെ ജാമ്യാപേക്ഷകള്‍ തള്ളിയത്.അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ജാമ്യം അനുവദിച്ചാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതിക്കെതിരെ ഗൗരവതരത്തിലുള്ള കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഒരു പരാതിക്കാരി വിദേശിയാണെന്നത് ഗൗരവമായി കാണുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പരാതി നല്‍കാനുണ്ടായ കാലതാമസം പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനു മതിയായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ സുഗമമായ അന്വേഷണ പുരോഗതിക്ക് പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തടസമാകുമെന്നും കോടതി വിലയിരുത്തി. താന്‍ നിരപരാധിയാണെന്നും കേസില്‍ കളവായി പ്രതിയാക്കിയതാണെന്നും സുജീഷ് കോടതിയില്‍ വാദിച്ചു.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMT