Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചകേസ്: പ്രതി പിടിയില്‍

പോത്താനിക്കാട് പുളിന്താനം ലക്ഷംവീട് കോളനി ഇടശ്ശേരികുന്നേല്‍ വീട്ടില്‍ റിയാസ്(26) നെയാണ് പോത്താനിക്കാട് പോലിസ് അറസ്റ്റ് ചെയ്തത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചകേസ്: പ്രതി പിടിയില്‍
X

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലിസ് പിടിയില്‍ പോത്താനിക്കാട് പുളിന്താനം ലക്ഷംവീട് കോളനി ഇടശ്ശേരികുന്നേല്‍ വീട്ടില്‍ റിയാസ്(26) നെയാണ് പോത്താനിക്കാട് പോലിസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ പെണ്‍കുട്ടിയെ ഭയപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയതിനു ശേഷം അത് മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പിന്നീട് ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഇയാള്‍ അബോര്‍ഷന്‍ ഗുളികകള്‍ നല്‍കി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it