Kerala

യുവതിക്കെതിരെ അശ്ലീല ചേഷ്ട: യുവാവ് അറസ്റ്റില്‍

പുത്തന്‍വേലിക്കര സ്വദേശി പ്രശാന്ത് (34) നെയാണ് പുത്തന്‍വേലിക്കര പോലിസ് അറസ്റ്റ് ചെയ്തത്

യുവതിക്കെതിരെ അശ്ലീല ചേഷ്ട: യുവാവ് അറസ്റ്റില്‍
X

കൊച്ചി: യുവതിക്കെതിരെ അശ്ലീല ചേഷ്ടകള്‍ നടത്തിയ ആള്‍ അറസ്റ്റില്‍. പുത്തന്‍വേലിക്കര സ്വദേശി പ്രശാന്ത് (34) നെയാണ് പുത്തന്‍വേലിക്കര പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ഇഞ്ചാരക്കുന്ന് ബസ്സ് സ്‌റ്റോപ്പില്‍ വച്ച് ഇയാള്‍ യുവതിയോട് അശ്ലീല സംഭാഷണം നടത്തുകയായിരുന്നു.

മുന്‍പും ഇവര്‍ക്കെതിരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്ന് പോലിസ് പറഞ്ഞു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എം പി സുധീര്‍, എഎസ്‌ഐ മാരായ ഷാഹിര്‍, ബേബി, സിപിഒ മാരായ ദിലീഷ്, ഷെറിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it