Kerala

കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍

പോണേക്കര സ്വദേശി കൃഷ്ണനുണ്ണി(23),കണ്ണൂര്‍ സ്വദേശി അമര്‍നാഥ്(26) എന്നിവരെയാണ് തൃക്കാക്കര പോലിസ് പിടികൂടിയത്. ഇവരില്‍ നിന്നും അരക്കിലോ കഞ്ചാവ് കണ്ടെടുത്തതായി പോലിസ് പറഞ്ഞു

കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍
X

കൊച്ചി: ലോക്ക് ഡൗണിന്റെ മറവില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവുമായി രണ്ടു പേര്‍ പോലിസ് പിടിയില്‍.പോണേക്കര സ്വദേശി കൃഷ്ണനുണ്ണി(23),കണ്ണൂര്‍ സ്വദേശി അമര്‍നാഥ്(26) എന്നിവരെയാണ് തൃക്കാക്കര പോലിസ് പിടികൂടിയത്. ഇവരില്‍ നിന്നും അരക്കിലോ കഞ്ചാവ് കണ്ടെടുത്തതായി പോലിസ് പറഞ്ഞു.പുലര്‍ച്ചെ പട്രോളിംഗിനിടയില്‍ ഭാരത് മാതാ കോളജിന് സമീപം സിപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡില്‍ നിന്നാണ് ഇരുവരെയും പോലിസ് പിടികൂടിയത്.

റോഡിലൂടെ സ്‌കൂട്ടര്‍ തള്ളിക്കൊണ്ടുപോകുകയായിരുന്നു ഇരുവരും. സംശയം തോന്നിയ പോലിസ് ഇവരെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടിയത്.ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നവരെക്കൂറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് പറഞ്ഞു.തൃക്കാക്കര പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ റഫീഖ്,സിവില്‍ പോലിസ് ഓഫിസര്‍മാരായ രഞ്ജിത്,അനീഷ്.ജാബിര്‍, മനോജ്,സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it