Kerala

നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടിച്ചു; നാലു പേര്‍ പിടിയില്‍

ആലുവ നൊച്ചിമ കുടിയമറ്റം വീട്ടില്‍ കബീര്‍ (38), എടത്തല അല്‍ അമീന്‍ ഭാഗത്ത് മുരിങ്ങാശ്ശേരി വീട്ടില്‍ നജീബ് (35), വരാപ്പുഴ വെളുത്തേപ്പിള്ളി വീട്ടില്‍ മനു ബാബു (31), വടുതല അരൂക്കുറ്റി ചെത്തിപ്പറമ്പത്ത് വീട്ടില്‍ നിന്നും ഇപ്പോള്‍ വരാപ്പുഴ വൈ സിറ്റി ബാറിനു സമീപം താമസിക്കുന്ന മനീഷ് (25), എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്

നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടിച്ചു; നാലു പേര്‍ പിടിയില്‍
X

കൊച്ചി: ആലുവ കോമ്പാറയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി.നാലു പേര്‍ പിടിയില്‍.ആലുവ നൊച്ചിമ കുടിയമറ്റം വീട്ടില്‍ കബീര്‍ (38), എടത്തല അല്‍ അമീന്‍ ഭാഗത്ത് മുരിങ്ങാശ്ശേരി വീട്ടില്‍ നജീബ് (35), വരാപ്പുഴ വെളുത്തേപ്പിള്ളി വീട്ടില്‍ മനു ബാബു (31), വടുതല അരൂക്കുറ്റി ചെത്തിപ്പറമ്പത്ത് വീട്ടില്‍ നിന്നും ഇപ്പോള്‍ വരാപ്പുഴ വൈ സിറ്റി ബാറിനു സമീപം താമസിക്കുന്ന മനീഷ് (25), എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ടു കിലോഗ്രാമോളം കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണത്തിനിടെയാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ വിവിധ പായ്ക്കുകളിലായി 80 കിലോയിലധികം വരുന്ന കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്. ഊരക്കാട് കേസില്‍ പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് കോമ്പാറയില്‍ നിന്നും കഞ്ചാവ് ശേഖരം പിടികൂടുന്നത്. എഎസ്പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ വി എം കേഴ്‌സണ്‍, എസ്‌ഐ മാരായ ശാന്തി കെ ബാബു, മാഹിന്‍ സലിം, രാജന്‍, എഎസ്‌ഐ മാരായ ഇബ്രാഹിംകുട്ടി, അബു എസ്‌സിപിഒ മാരായ സുനില്‍ കുമാര്‍, ഷമീര്‍, ഇബ്രാഹിംകുട്ടി, ഷെര്‍നാസ്, സിപിഒ മാരായ അരുണ്‍, വിപിന്‍, റോബിന്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it