Kerala

എംഡിഎംഎയുമായി യുവാവ് പോലിസ് പിടിയില്‍

കണ്ണൂര്‍, ചിറക്കല്‍ സ്വദേശി റസീല്‍ (22) ആണ് കൊച്ചി സിറ്റി ഡാന്‍സാഫിന്റെയും പാലാരിവട്ടം പോലിസിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്

എംഡിഎംഎയുമായി യുവാവ് പോലിസ് പിടിയില്‍
X

കൊച്ചി: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പോലിസ് പിടിയില്‍. കണ്ണൂര്‍, ചിറക്കല്‍ സ്വദേശി റസീല്‍ (22) ആണ് കൊച്ചി സിറ്റി ഡാന്‍സാഫിന്റെയും പാലാരിവട്ടം പോലിസിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. 15 ഓളം പാക്കറ്റുകളിലാക്കിയനിലയില്‍ 7.3 ഗ്രാം എംഡിഎംഎയും, കഞ്ചാവ് പൊതികളും പ്രതിയില്‍ നിന്നും പിടിച്ചെടുത്തു.


വിദ്യാര്‍ഥികളെയും, യുവാക്കളേയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരുന്ന മാഫിയയെ നിരീക്ഷിക്കുന്നതിനായി ഡിസിപി ഐശ്വര്യ ഡോംഗ്രേയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി നര്‍ക്കോട്ടിക്ക് അസി.കമ്മീഷണര്‍കെ എ അബ്ദുള്‍ സലാമിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ എസ് രൂപേഷ് രാജ്, ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ എയിന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

കലൂര്‍ സ്‌റ്റേഡിയത്തിന് അടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ പേര്‍ഷ്യന്‍ പൂച്ചകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക് മരുന്നും, ഭക്ഷണവും എത്തിക്കുന്നു എന്ന വ്യാജേനെ തന്റെ വാഹനത്തില്‍ ബാംഗ്ലൂരില്‍ നിന്നാണ് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നതെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it