Kerala

പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: രണ്ടു പേര്‍ പിടിയില്‍

പറമ്പിപീടിക ഭാഗത്ത് അന്‍സില്‍ സാജു (28)വിനെയാണ് ആണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിണ്ടിമന മാലിപ്പാറ ആലങ്കരത്ത് പറമ്പില്‍ വീട്ടില്‍ ബിജു (34), രായമംഗലം വൈദ്യശാലപ്പടി ചാലക്കല്‍ വീട്ടില്‍ എബിന്‍ ബെന്നി (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസറ്റ് ചെയ്തത്

പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: രണ്ടു പേര്‍ പിടിയില്‍
X

കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലം പറമ്പിപീടിക ഭാഗത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. പറമ്പിപീടിക ഭാഗത്ത് അന്‍സില്‍ സാജു (28)വിനെയാണ് ആണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിണ്ടിമന മാലിപ്പാറ ആലങ്കരത്ത് പറമ്പില്‍ വീട്ടില്‍ ബിജു (34), രായമംഗലം വൈദ്യശാലപ്പടി ചാലക്കല്‍ വീട്ടില്‍ എബിന്‍ ബെന്നി (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസറ്റ് ചെയ്തത്.

അന്‍സില്‍ സാജു കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് കൊല്ലപ്പെട്ടത്. ബിജു ജോലി ചെയ്യുന്ന പെട്രോള്‍ പമ്പില്‍ അന്‍സില്‍ സാജു കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. കാര്‍ മാറ്റിയിടാന്‍ ബിജു അന്‍സിലിനോട് ആവശ്യപ്പെട്ടതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും, അത് ഉന്തുംതള്ളലിലും കലാശിക്കുകയയുമായിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. എബിന്‍ ബെന്നിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബിജു, വീടിന് വെളിയിലേക്ക് അന്‍സിലിനെ വിളിച്ചു വരുത്തുകയും കയ്യിലിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പോലിസ് പറഞ്ഞു.

പ്രത്യേക അന്വഷണ സംഘം രാത്രി തന്നെ പ്രതികളെ പിടികൂടിയിരുന്നു. ഇന്‍സ്‌പെക്ടര്‍ മാരായ എം ശ്രീകുമാര്‍, വി എസ് വിപിന്‍, എസ് ഐ ടി എല്‍ ജയന്‍, എ എസ് ഐമാരായ എം എസ് മനോജ്, ജി അനില്‍കുമാര്‍ എസ് സി പി ഒ മാരായ അനീഷ്‌കുര്യക്കോസ്, എം എം സുധീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it