വൃദ്ധനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: രണ്ടു പേര്‍ പിടിയില്‍
ആലപ്പുഴ ചേര്‍ത്തല മായത്തറ ഭാഗത്ത് ഒളവക്കത്ത് വെളിയില്‍ വീട്ടില്‍ സുമേഷ്(37), കൂവപ്പടി ഐമുറി കൂടാലപ്പാട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം മൂത്തേടന്‍ വീട്ടില്‍ ജസ്റ്റിന്‍ (35) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്

കൊച്ചി: പെരുമ്പാവൂര്‍ പൂപ്പാനി സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപമുള്ള റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധനെ ഓട്ടോറിക്ഷയില്‍ ബലമായി കയറ്റി തട്ടിക്കൊണ്ടുപോയി ബാഗും ഫോണും തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല മായത്തറ ഭാഗത്ത് ഒളവക്കത്ത് വെളിയില്‍ വീട്ടില്‍ സുമേഷ്(37), കൂവപ്പടി ഐമുറി കൂടാലപ്പാട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം മൂത്തേടന്‍ വീട്ടില്‍ ജസ്റ്റിന്‍ (35) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം ഓട്ടോറിക്ഷയില്‍ എത്തിയ പ്രതികള്‍ പൂപ്പാനീ സ്വദേശിയായ വൃദ്ധനെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റി ഇയാളുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണും, ബാഗും കവര്‍ച്ച ചെയ്ത ശേഷം പൂപ്പാനീ മസ്ജിദിനു സമീപം വച്ച് ഓടുന്ന ഓട്ടോയില്‍ നിന്നും റോഡിലേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ വയോധികന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ജസ്റ്റിനാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. സുമേഷ് ബാഗും, ഫോണും കൈവശപ്പെടുത്തിയ ശേഷം തള്ളിയിടുകയായിരുന്നു. സുമേഷ് ചേര്‍ത്തല പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. പെരുമ്പാവൂര്‍, കോടനാട്, കുറുപ്പുംപടി പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയാണ് ജസ്റ്റിന്‍. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഇ പി റെജി, പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ സി ജയകുമാര്‍, എസ്‌ഐ മാരായ ചാര്‍ളി തോമസ്, ജോസ്സി എം ജോണ്‍സണ്‍, എസ്‌സിപിഒ മീരാന്‍, സിപിഒ മാരായ അഭിലാഷ്, ജൈജോ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
RELATED STORIES
'അടുത്ത അഞ്ചു വര്‍ഷം നിര്‍ണായകം; അഞ്ചു കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്‍...
15 Aug 2022 3:04 AM GMTഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്നു സിറിയന്‍ സൈനികര്‍...
15 Aug 2022 2:33 AM GMTസ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
15 Aug 2022 2:24 AM GMTപാലക്കാട്ടെ പാര്‍ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMT