Kerala

പെരുമ്പാവൂരില്‍ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യന്‍, അര്‍ജ്ജുന്‍ എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

പെരുമ്പാവൂരില്‍ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
X

കൊച്ചി: പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേരെ വിടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യന്‍, അര്‍ജ്ജുന്‍ എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മക്കളായ ആദ്യത്യനെയും അര്‍ജ്ജുനെയും വീട്ടിലെ ഹാളിലും, ബിജുവിനൈയും ഭാര്യ അമ്പിളിയെയും കിടപ്പ് മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു.

ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട ബാധ്യതയുണ്ടായെന്നും ഇതാണ് കാരണമെന്നും പറയപ്പെടുന്നു.മൂത്ത മകന്‍ ആദിത്യന്‍ പത്താം ക്ലാസ്സിലും, അര്‍ജ്ജുന്‍ എട്ടാം ക്ലാസ്സിലും പഠിക്കുന്നു. ഇവര്‍ ബന്ധുക്കളുമായി അടുപ്പത്തിലായിരുന്നില്ലെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പും എഴുതി വച്ചിട്ടുണ്ട്.പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it