Kerala

മയക്കു മരുന്നു വില്‍പന;യുവാവ് അറസ്റ്റില്‍

ഐരാപുരം,വളയന്‍ചിറങ്ങര,അരിമ്പാശ്ശേരി വീട്ടില്‍ മന്‍സു ഗിരീഷ് (36) നെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.രാജ്യാന്തര മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 33,000 രൂപ വിലമതിക്കുന്ന കെറ്റമിന്‍ (റൈപ്പ് ഡ്രഗ്ഗ്)എന്ന പൗഡര്‍ രൂപത്തിലുള്ള 900 മില്ലി ഗ്രാം മയക്കുമരുന്നും ഇയാളില്‍ നിന്നും പിടിച്ചെടുത്തതായി പോലിസ് വ്യക്തമാക്കി

മയക്കു മരുന്നു വില്‍പന;യുവാവ് അറസ്റ്റില്‍
X

കൊച്ചി: പെരുമ്പാവൂരില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കും കോളജുവിദ്യാര്‍ഥികള്‍ക്കും മയക്കു മരുന്നു വില്‍പന നടത്തിയ യുവാവ് പോലിസ് പിടിയില്‍. ഐരാപുരം,വളയന്‍ചിറങ്ങര,അരിമ്പാശ്ശേരി വീട്ടില്‍ മന്‍സു ഗിരീഷ് (36) നെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വെങ്ങോല വാരിക്കാട് ഷാപ്പ് പരിസരത്ത് നിന്നുമാണ് ഇയാള്‍ പിടിയിലായത്.രാജ്യാന്തര മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 33,000 രൂപ വിലമതിക്കുന്ന കെറ്റമിന്‍ (റൈപ്പ് ഡ്രഗ്ഗ്)എന്ന പൗഡര്‍ രൂപത്തിലുള്ള 900 മില്ലി ഗ്രാം മയക്കുമരുന്നും ഇയാളില്‍ നിന്നും പിടിച്ചെടുത്തതായി പോലിസ് വ്യക്തമാക്കി.നെതര്‍ലാന്റില്‍ നിന്നും മറ്റും ഓണ്‍ലൈനായിട്ട് ആണ് ഇയാള്‍ മയക്കുമരുന്ന് വാങ്ങുന്നതെന്ന് പെരുമ്പാവൂര്‍ എസ്എച്ച്ഒ സി ജയകുമാര്‍ പറഞ്ഞു. പെരുമ്പാവൂര്‍ എസ്എച്ച്ഒയെ കൂടാതെ എസ് ഐ സനീഷ്, എഎസ്‌ഐ രാജേന്ദ്രന്‍, ദിലീപ്, ,സീനിയര്‍ സിപിഒ മനോജ്, അനൂപ്, ഷിനോജ് പ്രിജിത്ത് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it