Kerala

കൊറിയവര്‍ വഴി കഞ്ചാവ്: രണ്ടു പേര്‍ കൂടി പിടിയില്‍

കോട്ടപ്പടി കൊള്ളിപറമ്പ് റോഡ് മേല്‍ഭാഗത്ത് വീട്ടില്‍ ജിനു ജോര്‍ജ്ജ് (24), തൃക്കാരിയൂര്‍ അയിരൂര്‍പാടം കാരക്കുഴി വീട്ടില്‍ സജ്മല്‍ യൂസഫ് (23) എന്നിവരാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ആന്ധ്രയില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ച 31 കിലോ കഞ്ചാവും ഇത് വാങ്ങാനെത്തിയ മുഹമ്മദ് മുനീര്‍ (27), അര്‍ഷാദ് (35) എന്നിവരെ തിങ്കളാഴ്ച പ്രത്യേക പോലിസ് സംഘം പിടികൂടിയിരുന്നു

കൊറിയവര്‍ വഴി കഞ്ചാവ്: രണ്ടു പേര്‍ കൂടി പിടിയില്‍
X

കൊച്ചി: പെരുമ്പാവൂര്‍ വാഴക്കുളം കുന്നുവഴിയില്‍ കൊറിയറിലൂടെ വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. കോട്ടപ്പടി കൊള്ളിപറമ്പ് റോഡ് മേല്‍ഭാഗത്ത് വീട്ടില്‍ ജിനു ജോര്‍ജ്ജ് (24), തൃക്കാരിയൂര്‍ അയിരൂര്‍പാടം കാരക്കുഴി വീട്ടില്‍ സജ്മല്‍ യൂസഫ് (23) എന്നിവരാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.

ആന്ധ്രയില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ച 31 കിലോ കഞ്ചാവും ഇത് വാങ്ങാനെത്തിയ മുഹമ്മദ് മുനീര്‍ (27), അര്‍ഷാദ് (35) എന്നിവരെതിങ്കളാഴ്ച പ്രത്യേക പോലിസ് സംഘം പിടികൂടിയിരുന്നു.മൂന്നു വലിയ പാഴ്‌സലുകളിലായാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്‌സലിനകത്തും ചെറിയ കവറുകളിലായാണ് കഞ്ചാവ് പാക്ക് ചെയ്തിരിക്കുന്നത്. എസ്പി കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കഞ്ചാവ് പിടികൂടിയത്.

പിന്നാലെ അന്വേഷണം നടത്തുന്നതിനിടെയാണ് ജിനു ജോര്‍ജ്ജും സജ്മല്‍ യൂസഫ് ഉം പിടിയിലാകുന്നത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കഞ്ചാവ് പണം കൊടുത്ത് വാങ്ങിയവരില്‍ ഒരാളാണ് ജിനു ജോര്‍ജ്ജ് എന്നും ഇയാളുടെ പേരില്‍ കേരളത്തിനകത്തും പുറത്തും കഞ്ചാവ് കൈവശം വച്ചതിനും കോതമംഗലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസുണ്ടെന്നും പോലിസ് പറഞ്ഞു. കൊറിയറായി വന്ന കഞ്ചാവ് പാര്‍സലില്‍ ഒന്ന് സജ്മല്‍ യൂസഫിന്റെ പേരിലാണ് വന്നത്. സംഭവത്തില്‍ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it