ത്രിപുര അക്രമം: എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു
കോട്ടുവള്ളി പഞ്ചായത്തില്‍ നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദും ചിറ്റാറ്റുകര പഞ്ചായത്തിന്‍ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫും ഉദ്ഘാടനം ചെയ്തു.

പറവൂര്‍: ത്രിപുരയില്‍ സംഘപരിവാര്‍ നടത്തിയ വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ പറവൂര്‍ മണ്ഡലത്തിനു കീഴില്‍ പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.

കോട്ടുവള്ളി പഞ്ചായത്തില്‍ നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദും ചിറ്റാറ്റുകര പഞ്ചായത്തിന്‍ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫും ഉദ്ഘാടനം ചെയ്തു.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഒരാഴ്ചയിലേറെയായി തുടരുന്ന തികച്ചും ഏകപക്ഷീയമായ മുസ്ലിം വംശഹത്യ തടയുന്നതില്‍ ഭരണകൂടം പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മതേതര സമൂഹം ഇവരെ നിലക്കുനിര്‍ത്താന്‍ മുന്നോട്ടു വരേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.

സുധീര്‍ അത്താണി, ഷംജാദ് ബഷീര്‍, സുല്‍ഫിക്കര്‍, റിയാസ് പാറപ്പുറം, ഫിദ സിയാദ്, ആഷ്‌ന റിയാസ് സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
RELATED STORIES
വരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMTകൈകള്‍ ഇല്ല, കാലിന്സ്വാധീനവുമില്ല;ആസിമിന്റെ നിശ്ചയദാര്‍ഢ്യത്തിനു...
28 Jan 2022 5:06 AM GMTഉബൈദ് ഗുരുക്കളും കുട്ടികളും കളരിപ്പയറ്റിന്റെ...
20 Jan 2022 11:46 AM GMT