Kerala

പോക്‌സോ കേസ്: മൂന്നാം പ്രതി അഞ്ജലി അന്വേഷണ സംഘം മുമ്പാകെ ഹാജരായി

പരാതിക്കാരിയെ ഉപയോഗിച്ച് തന്നെ ചിലര്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് അഞ്ജിലിയുടെ ആരോപണം.നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്,സൈജു തങ്കച്ചന്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍

പോക്‌സോ കേസ്: മൂന്നാം പ്രതി അഞ്ജലി അന്വേഷണ സംഘം മുമ്പാകെ ഹാജരായി
X

കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി.കൊച്ചിയിലെ കമ്മീഷണര്‍ ഓഫിസിലാണ് അഞ്ജലി ഹാജരായിരിക്കുന്നത്. പരാതിക്കാരിയെ ഉപയോഗിച്ച് ആറംഗ സംഘം ഗൂഢാലോചന നടത്തി തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് അഞ്ജലിയുടെ ആരോപണം.തന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിക്കുമെന്ന തരത്തിലുള്ള ഭീഷണിയുണ്ടെന്നും അഞ്ജില ആരോപിക്കുന്നു.

ഒന്നിനു പുറകെ ഒന്നായി കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.തന്നെ വ്യക്തിഹത്യ ചെയ്യുകയാണിവര്‍ എന്നും അഞ്ജലി ആരോപിക്കുന്നു.നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്,സൈജു തങ്കച്ചന്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നേരത്തെ ഇരുവരും പോലിസില്‍ കീഴടങ്ങിയിരുന്നു.തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നുവെങ്കിലും കോടതി പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. അഞ്ജലിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it