ചൂതാട്ടകേന്ദ്രത്തിലെ കൊള്ള: മൂന്ന് പേര്‍കൂടി പിടിയില്‍
നോര്‍ത്ത് പറവൂര്‍, വയലുപാടം വീട്ടീല്‍, പൊക്കന്‍ അനൂപ് (33), മൂക്കന്നൂര്‍, മാടശ്ശേരി വീട്ടീല്‍, സെബി (29), മൂക്കന്നൂര്‍, തെക്കെക്കര വീട്ടീല്‍, മജു (33) എന്നിവരെയാണ് നെടുമ്പാശേരി പേലിസ് അറസ്റ്റ് ചെയ്തത്.ലോക്ക്ഡൗണ്‍ സമയത്ത് നെടുമ്പാശ്ശേരിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ചീട്ട് കളിയില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തില്‍ നിന്നമാണ് 6 പേര്‍ അടങ്ങുന്ന സംഘം പണവും പണ്ഡവും കവര്‍ച്ച ചെയ്തത്.

കൊച്ചി: നെടുമ്പാശ്ശേരിയിലെ ഫ്‌ളാറ്റ് കേന്ദ്രികരിച്ച് ചൂത്കളി നടത്തിയിരുന്ന സംഘത്തെ മര്‍ദ്ദിച്ചവശരാക്കി 1,10,000 രൂപയും ആറു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്ത 6 അംഗ സംഘത്തിലെ മൂന്ന് പേര്‍കൂടി നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായി. നോര്‍ത്ത് പറവൂര്‍, വയലുപാടം വീട്ടീല്‍, പൊക്കന്‍ അനൂപ് (33), മൂക്കന്നൂര്‍, മാടശ്ശേരി വീട്ടീല്‍, സെബി (29), മൂക്കന്നൂര്‍, തെക്കെക്കര വീട്ടീല്‍, മജു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ലോക്ക്ഡൗണ്‍ സമയത്ത് നെടുമ്പാശ്ശേരിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ചീട്ട് കളിയില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തില്‍ നിന്നമാണ് 6 പേര്‍ അടങ്ങുന്ന സംഘം പണവും പണ്ഡവും കവര്‍ച്ച ചെയ്തത്.
ലക്ഷങ്ങളുടെ ചുതാട്ടം നടക്കുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നെടുമ്പാശ്ശേരിയിലെ ഫ്‌ളാറ്റിലെത്തിയ സംഘം റൂമിലുണ്ടായിരുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയും ആക്രമിച്ചുമാണ് ഇവരുടെ പക്കല്‍ നിന്നും പണം തട്ടിയത്.പ്രതീഷിച്ചിരുന്നത്ര തുക കിട്ടിയില്ലെന്നു മനസിലാക്കിയ സംഘം ചൂതാട്ടത്തിനെത്തിയവരുടെ സ്വര്‍ണ്ണ മാലയും മോതിരവും മൊബൈല്‍ ഫോണും ബലം പ്രയോഗിച്ച് പിടിച്ച് വാങ്ങുകയായിരുന്നു. നഷ്ടപ്പെട്ട 3 പവന്‍ സ്വര്‍ണ്ണമാല കവര്‍ച്ച മുതല്‍ ഉപയോഗിച്ച് വാങ്ങിയ ബുള്ളറ്റ്, ആയുധങ്ങള്‍ എന്നിവ പ്രതികളില്‍ നിന്നും പിടിച്ചെടുത്തു ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായവര്‍ വിവിധ കേസുകളിലെ പ്രതികളാണെന്ന് പോലിസ് പറഞ്ഞു.ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ആലുവ ഡിവൈഎസ്പി ജി വേണു, നെടുമ്പാശ്ശേരി ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ് ഐ എം എസ് ഫൈസല്‍, എ എസ് ഐ ബിജേഷ്, എസ്‌സിപിഒ നവീന്‍ദാസ്, സിപിഒ ജിസ്‌മോന്‍, അജിത്ത് കുമാര്‍, റെജീഷ് പോള്‍, ജോയി വര്‍ഗ്ഗീസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
RELATED STORIES
സ്വാതന്ത്ര്യ ദിനത്തില് തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന് അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; ഇടുക്കിയില്...
7 Aug 2022 5:11 PM GMTഗസയിലെ ഇസ്രായേല് ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന് പ്രത്യേക...
7 Aug 2022 3:56 PM GMTവിമാനമിറങ്ങിയ യാത്രക്കാര് ബസ്സിനായി കാത്തുനിന്നത് 45 മിനിറ്റ്,...
7 Aug 2022 3:39 PM GMTഇസ്രായേല് കൊലപ്പെടുത്തിവരില് ആറു കുഞ്ഞുങ്ങളും; മരണസംഖ്യ 31 ആയി,...
7 Aug 2022 1:53 PM GMTഇസ്രായേല് വ്യോമാക്രമണം; ഗസയില് ഇസ്ലാമിക് ജിഹാദിന്റെ ഒരു കമാന്ഡര് ...
7 Aug 2022 11:54 AM GMT