Kerala

കൊലപാതകശ്രമം: ഒളിവില്‍ കഴിഞ്ഞിരുന്ന സ്ത്രീ പിടിയില്‍

പൊതുപ്രവര്‍ത്തകനായ ഫിറോസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് തിരുവനന്തപുരം പേട്ട സ്വദേശിനി രേഷ്മ(പാഞ്ചാലി-38)നെ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഈ കേസിലെ മറ്റു പ്രതികളായ തിയോഫ്(39),കണ്ണന്‍(23),അഭിഷേക്(22),ജിനു ബേബി(23) എന്നിവരെ നേരത്തെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.

കൊലപാതകശ്രമം: ഒളിവില്‍ കഴിഞ്ഞിരുന്ന സ്ത്രീ പിടിയില്‍
X

കൊച്ചി: കഞ്ചാവിന്റെയും മദ്യത്തിന്റെയും വില്‍പ്പനയ്‌ക്കെതിരെ പോലിസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പൊതുപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ സ്ത്രീ പോലിസ് പിടിയില്‍.പൊതുപ്രവര്‍ത്തകനായ ഫിറോസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് തിരുവനന്തപുരം പേട്ട സ്വദേശിനി രേഷ്മ(പാഞ്ചാലി-38)യൈ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഈ കേസിലെ മറ്റു പ്രതികളായ തിരുവനന്തപുരം,ശംഖുമുഖം സ്വദേശി തിയോഫ്(39),തിരുവനന്തപുരം,പേട്ട സ്വദേശി കണ്ണന്‍(23),കണ്ണൂര്‍,വെള്ളയാട് സ്വദേശി അഭിഷേക്(22),കോട്ടയം,കടുത്തുരുത്തി സ്വദേശി ജിനു(23) എന്നിവരെ നേരത്തെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.

പ്രതികള്‍ക്ക് കഞ്ചാവിന്റെയും, മദ്യത്തിന്റെയും കച്ചവടം ഉണ്ടെന്ന് പൊതുപ്രവര്‍ത്തകനായ ഫിറോസ് പരാതി പറഞ്ഞിരുന്നു ഇതിലുള്ള വൈരാഗ്യമാണ് ഫിറോസിനെ ആക്രമിക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.കഴിഞ്ഞ മാസം 31 ന് രാത്രി എട്ടരയോടെവീക്ഷണം റോഡ് വഴി ഫിറോസ് നടന്നു വരുന്ന സമയം പ്രതികള്‍ തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് ഫിറോസിന്റെ തലയ്ക്കടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് വാക്കത്തി കൊണ്ട് വീശി എങ്കിലും ഒഴിഞ്ഞുമാറി ഫിറോസ് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഫിറോസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാറിന്റെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷണം നടത്തി പ്രതികളായ തിയൊഫ്, കണ്ണന്‍, അഭിഷേക്, ജിനു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആ സമയം കേസിലെ മറ്റൊരു പ്രതിയായ രേഷ്മ ഒളിവില്‍ പോയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രേഷ്മ പിടിയിലായത്.പ്രതികള്‍ ഇതിനുമുന്‍പും പല കേസുകളില്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു.സബ്ഇന്‍സ്‌പെക്ടര്‍ മാരായ പ്രേംകുമാര്‍ ( പ്രിന്‍സിപ്പല്‍ എസ്‌ഐ ), അഖില്‍, റോസി, ഗോവിന്ദന്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ സരിത, ഷൈജി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it