വധശ്രമ കേസിലെ പ്രതികള്‍ പിടിയില്‍
മട്ടാഞ്ചേരി സ്വദേശിയായ മഹേഷ് കുമാര്‍ ഡി ഷിനോയിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മട്ടാഞ്ചേരി മുരിക്കും തറ സ്വദേശിയായ മനോജ്(34), മട്ടാഞ്ചേരി ചക്കാമാടം സ്വദേശിയായ ടോണി മാത്യു(27), മട്ടാഞ്ചേരി ചിത്തുപറമ്പ് സ്വദേശിയായ പി എ ഹാഷിം(35)എന്നിവരാണ് മട്ടാഞ്ചേരി പോലിന്റെ പിടിയിലായത്

കൊച്ചി: മട്ടാഞ്ചേരി സ്വദേശിയായ മഹേഷ് കുമാര്‍ ഡി ഷിനോയിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ പോലിസ് പിടിയില്‍.മട്ടാഞ്ചേരി മുരിക്കും തറ സ്വദേശിയായ മനോജ്(34), മട്ടാഞ്ചേരി ചക്കാമാടം സ്വദേശിയായ ടോണി മാത്യു(27), മട്ടാഞ്ചേരി ചിത്തുപറമ്പ് സ്വദേശിയായ പി എ ഹാഷിം(35)എന്നിവരാണ് മട്ടാഞ്ചേരി പോലിന്റെ പിടിയിലായത്.
മഹേഷ് കുമാറിനോട് മനോജിനുണ്ടായ പൂര്‍വ്വ വൈാരാഗ്യമാണ് വധശ്രമത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.ഈ മാസം 26ന് രാത്രി പത്തോടെ മട്ടാഞ്ചേരി ടൗണ്‍ ഹാള്‍ റോഡിലുളള മഹേഷ് കുമാറിന്റെ കൂള്‍ബാറില്‍ അതിക്രമിച്ചു കയറി അസഭ്യം വിളിച്ചു പറഞ്ഞ് കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് മഹേഷിന്റെ നെഞ്ചിനു നേരെ കുത്തിയും, കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് കഴുത്തിന് മുറിവേല്‍പിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു.
അ്‌ന്വേഷണത്തിനിടയില്‍ ഇന്ന് മട്ടാഞ്ചേരി ബസ് സ്റ്റോപ്പില്‍ വെച്ച് മട്ടാഞ്ചേരി പോലിസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RELATED STORIES
കാണാതായ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
18 May 2022 5:50 PM GMTകോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കണം: മനുഷ്യാവകാശ കമ്മീഷന്
18 May 2022 1:14 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ കൊയിലാണ്ടിയില്‍ എസ്ഡിപിഐ...
17 May 2022 1:43 PM GMTകൂളിമാട് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന...
17 May 2022 10:13 AM GMTകോഴിക്കോട് ഗൃഹോപകരണ വില്പനശാലയില് തീപ്പിടിത്തം
16 May 2022 10:43 AM GMT