യുവാവിനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ഫോണും തട്ടിയെടുക്കാന്‍ ശ്രമം: രണ്ടു പ്രതികള്‍ പിടിയില്‍
വൈപ്പിന്‍ സ്വദേശി തന്‍സീര്‍ (26), തോപ്പുംപടി ചുള്ളിക്കല്‍ സ്വദേശി അമല്‍ (20) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഈ മാസം 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്

കൊച്ചി: എറണാകുളം മറൈന്‍െ്രെഡവ് വാക്ക് വേയി നടക്കുകയായിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തില്‍ രണ്ടു പേര് അറസ്റ്റില്‍. വൈപ്പിന്‍ സ്വദേശി തന്‍സീര്‍ (26), തോപ്പുംപടി ചുള്ളിക്കല്‍ സ്വദേശി അമല്‍ (20) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്
ഈ മാസം 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഒന്‍പതരയോടെ യുവാവ് വാക്ക് വേയിലൂടെ നടന്നുവരുന്ന സമയം പ്രതികള്‍ ഇദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി ഇരുട്ടു ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഇതിനെ എതിര്‍ത്ത് യുവാവ് ബഹളം ഉണ്ടാക്കിയതോടെ ഇത് കണ്ടു നിന്നിരുന്ന ആള് പോലിസ് കണ്ട്രോള് റൂമില്‍ വിളിക്കുകയും കണ്ട്രോള് റൂമില്‍ നിന്ന് വിവരം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. ഉടന്‍തന്നെ സെന്‍ട്രല്‍ പോലിസ് സ്റ്റേഷനിലെ ബൈക്ക,ജീപ്പ് പെട്രോളിംഗ് സംഘങ്ങള്‍ സ്ഥലത്തെത്തുകയും പ്രതികളെ കൈയ്യോടെ പിടികൂടുകയും ചെയ്തു.
മുന്‍പും പല സ്റ്റേഷനുകളിലും പ്രതികളായ ഇവര്‍ പോലിസിനോട് തട്ടിക്കയറുകയും സ്വയം പരിക്ക് ഉണ്ടാക്കുകയും മറ്റും ചെയ്തിരുന്നുവെന്ന് പോലിസ് പറഞ്ഞു.കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജു,ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ കുര്യാക്കോസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാര്‍, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പെട്രോളിംഗ് ആണ് സിറ്റിയില്‍ നടന്നുകൊണ്ടിരിക്കുന്നത്, ഇതിന്റെ ഫലമായി കുറ്റകൃത്യങ്ങള്‍ കുറയുകയും കൃത്യം നടന്നാല്‍ ഉടന്‍തന്നെ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.സബ്ഇന്‍സ്പെക്ടര്‍ മാരായ പ്രേംകുമാര്‍, അഖില്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ബാബുരാജ് പണിക്കര്‍, രഞ്ജിത്ത് ആര് പിള്ള, ബേസില്‍ ജോയ് എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്കി.
RELATED STORIES
പത്ത് കോടിയുടെ ഹാഷിഷ് ഓയിൽ ട്രെയിനിൽ കടത്താൻ ശ്രമം; പാലക്കാട് രണ്ട്...
11 Aug 2022 12:23 PM GMTതൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് ആലി മുസ്ല്യാർ നൽകിയ അഭിമുഖം കണ്ടെത്തി
11 Aug 2022 12:11 PM GMTയുവകലാസാഹിതി കൊളാടി സ്മാരക സാഹിത്യപുരസ്കാരം കവി കെ സച്ചിദാനന്ദന്
11 Aug 2022 11:58 AM GMTലീഗുമായി ബിജെപി സഖ്യമുണ്ടാക്കണം, മോദിയെ ഫാഷിസ്റ്റെന്ന് വിളിക്കാത്ത ഏക...
11 Aug 2022 11:51 AM GMTനിതീഷ് കുമാര്‍ ആഗസ്ത് 24നു മുമ്പ് ഭൂരിപക്ഷം തെളിയിക്കണം
11 Aug 2022 11:46 AM GMT'ഇഡി' ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശത്രു സംഹാരായുധം: റോയ് അറയ്ക്കല്‍
11 Aug 2022 11:45 AM GMT