Kerala

ശസ്ത്രക്രിയപൂര്‍ത്തിയായി; ലാലിയുടെ ഹൃദയം ലീനയില്‍ മിടിച്ചു തുടങ്ങി, ഇനിയുള്ള 48 മണിക്കൂര്‍ നിര്‍ണായകം

ലീനയില്‍ ലാലിയുടെ ഹൃദയം മിടിച്ചു തുടങ്ങിയതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ശസ്ത്രക്രിയ പൂര്‍ത്തിയായ ലീനയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇനിയുള്ള 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്നും ഡോ: ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു

ശസ്ത്രക്രിയപൂര്‍ത്തിയായി; ലാലിയുടെ ഹൃദയം ലീനയില്‍ മിടിച്ചു തുടങ്ങി, ഇനിയുള്ള 48 മണിക്കൂര്‍ നിര്‍ണായകം
X

കൊച്ചി: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ലാലിയുടെ ഹൃദയം മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ എറണാകുളം കോതമംഗലം സ്വദേശിനിയായ ലീനയില്‍ തുന്നിച്ചേര്‍ത്തു.ലീനയില്‍ ലാലിയുടെ ഹൃദയം മിടിച്ചു തുടങ്ങിയതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ശസ്ത്രക്രിയ പൂര്‍ത്തിയായ ലീനയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇനിയുള്ള 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്നും ഡോ: ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.ഹൃദയം ക്രമാതീതമായി വികസിക്കുന്ന രോഗം ബാധിച്ച ലീന ഏതാനും നാളുകളായി ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ചികില്‍സയിലായിരുന്നു.ഹൃദയം മാറ്റിവെയ്ക്കുകമാത്രമായിരുന്നു ഏക പോവഴി.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ലാലിയുടെ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മത മറിയിച്ചതോടെയാണ് ലീനയുടെ ഹൃദയം മാറ്റിവെയക്കലിന് വഴിയൊരുങ്ങിയത്.ഇന്നലെയാണ് ഇത് സംബന്ധിച്ച വിവരം ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന് ലഭിച്ചത്. പിന്നെയെല്ലാം പെട്ടന്നായിരുന്നു.ലാലിയുടെ ഹൃദയം ലീനയക്ക് യോജിക്കുമെന്ന് സ്ഥിരീകരിച്ചതോടെ ഇന്ന് രാവിലെ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ലിസി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ എത്തി ലീനയില്‍ നിന്നും ശസ്ത്രക്രിയയിലുടെ ഹൃദയം വേര്‍പെടുത്തി.തുടര്‍ന്ന് മൂന്നേകാലോടെ സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറില്‍ അരമണിക്കൂറുകൊണ്ട് ഹൃദയം എറണാകുളത്ത് എത്തിച്ചു.

എറണാകുളം ഗ്രാന്റ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപാടില്‍ ഇറങ്ങിയ ഹെലികോപ്ടറില്‍ നിന്നും മൂന്നു മിനിറ്റുകൊണ്ട് ആംബുലന്‍സില്‍ ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ച് ലീനയില്‍ തുന്നിച്ചേര്‍ക്കുന്ന നടപടികള്‍ ആരംഭിക്കുകയായിരുന്നു.എട്ടു മണിയോടെ ശസത്രക്രിയയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി ലീനയില്‍ ലാലിയുടെ ഹൃദയം മിടിച്ചു തുടങ്ങി.ഒമ്പതുമണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.ലീനയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇനിയുള്ള 49 മണിക്കൂര്‍ നിര്‍ണായകമാണെന്ന്് ഡോ.ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. അവയവദാനത്തിന് സമ്മതിച്ച ലാലിയുടെ ബന്ധുക്കളോടും ദൈവത്തോടും നന്ദിപറയുന്നതായി ലീനയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it