Kerala

കെ എസ് ആര്‍ ടി സി വിശ്രമമുറിയിലെ നരകയാതന : എം ഡിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടിസ്

കമ്മീഷന്‍ ഉത്തരവ് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.കെ എസ് ആര്‍ ടി സി ഡിപ്പോയുടെ നവീകരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നല്‍കിയ ഉത്തരവിന്‍ മേല്‍ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചക്കകം അറിയിക്കണമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു

കെ എസ് ആര്‍ ടി സി വിശ്രമമുറിയിലെ നരകയാതന : എം ഡിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടിസ്
X

കൊച്ചി: കെ എസ് ആര്‍ ടി സി എറണാകുളം ഡിപ്പോയിലുള്ള ജീവനക്കാരുടെ വിശ്രമമുറിയിലെ അപര്യാപ്തതകള്‍ പരിഹരിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, കെ എസ് ആര്‍ ടി സി എം ഡിക്ക് നോട്ടീസയച്ചു.കമ്മീഷന്‍ ഉത്തരവ് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.കെ എസ് ആര്‍ ടി സി ഡിപ്പോയുടെ നവീകരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നല്‍കിയ ഉത്തരവിന്‍ മേല്‍ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചക്കകം അറിയിക്കണമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ഉത്തരവില്‍ ജീവനക്കാര്‍ക്ക് മാന്യമായ വിശ്രമ സങ്കേതം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴും വെള്ളക്കെട്ട് കടന്നു വേണം ജീവനക്കാര്‍ക്ക് വിശ്രമമുറിയില്‍ എത്തേണ്ടത്. മഴ പെയ്താല്‍ മുറിയില്‍ വെള്ളം നിറയും. വെള്ളം നിറഞ്ഞാല്‍ ജീവനക്കാര്‍ തന്നെ പമ്പു ചെയ്ത് പുറത്ത് കളയണം. വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കട്ടിലുകള്‍ മണ്‍കട്ട കൊണ്ട് ഉയര്‍ത്തി വയ്ക്കാറാണ് പതിവ്. നനഞ്ഞ ചുമരുകളില്‍ പായലുകള്‍ നിറഞ്ഞിട്ടുണ്ട്. ജനലുകള്‍ തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് എത്തുന്ന ജീവനക്കാര്‍ക്ക് കൊതുകു ശല്യം കാരണം വിശ്രമിക്കാന്‍ കഴിയാറില്ല ഇതേ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി റിപോര്‍ട്ട് ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it