വൃദ്ധനെ കത്തി കാട്ടി ഭീഷണിപെടുത്തി സ്വര്‍ണ്ണമാല മോഷണം: പ്രതി പിടിയില്‍
പാലക്കാട് പൂഞ്ചോല നെല്ലുവേലില്‍ വീട്ടില്‍ മനു (33) നെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്. നാല് മാസം മുമ്പാണ് സംഭവം നടന്നത്. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇയാള്‍ വൃദ്ധനെ കടയുടെ പിന്നിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി മാല ഊരിയെടുത്ത ശേഷം കടന്നുകളയുകയായിരുന്നു

കൊച്ചി: കോലഞ്ചേരിയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന വൃദ്ധനെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണ മാല അപഹരിച്ച് കടന്നു കളഞ്ഞയാള്‍ അറസ്റ്റില്‍. പാലക്കാട് പൂഞ്ചോല നെല്ലുവേലില്‍ വീട്ടില്‍ മനു (33) നെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്. നാല് മാസം മുമ്പാണ് സംഭവം നടന്നത്. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇയാള്‍ വൃദ്ധനെ കടയുടെ പിന്നിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി മാല ഊരിയെടുത്ത ശേഷം കടന്നുകളയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
തുടര്‍ന്ന് പ്രതിയെ പിടികൂടുന്നതിന് പോലിസ് പ്രത്യേക സംഘം രൂപീകരിച്ച് ശാസ്ത്രീയമായി അന്വേഷണം നടത്തി വരുന്നതിനിടയില്‍ തൃശൂരില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വിവിധ സ്‌റ്റേഷനുകളില്‍ സമാന സ്വഭാവമുളള കേസുകളിലെ പ്രതിയാണ് ഇയാള്‍ എന്ന് പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എസ് ഐ ഏലിയാസ് പോള്‍, എ എസ് ഐ പ്രവീണ്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ബി ചന്ദ്രബോസ്, ഡിനില്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMT