കാലടിയിലെ സുമേഷിന്റെ കൊലപാതകം: രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍
മഞ്ഞപ്ര സെബിപുരം തൂമ്പാലന്‍ സീനു (41), മഞ്ഞപ്ര വടക്കേപ്പുറത്താന്‍ ബെന്നി (52) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിലെ ഒന്നാം പ്രതി മഞ്ഞപ്ര വടക്കുംഭാഗം ഔപ്പാടന്‍ വീട്ടില്‍ സാജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

കൊച്ചി: കാലടി മഞ്ഞപ്രയില്‍ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റില്‍. മഞ്ഞപ്ര സെബിപുരം തൂമ്പാലന്‍ സീനു (41), മഞ്ഞപ്ര വടക്കേപ്പുറത്താന്‍ ബെന്നി (52) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിലെ ഒന്നാം പ്രതി മഞ്ഞപ്ര വടക്കുംഭാഗം ഔപ്പാടന്‍ വീട്ടില്‍ സാജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. ചീട്ടുകളിക്കിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ സുമേഷിനെ ചീട്ടുകളിക്കുകയായിരുന്ന വര്മാര്ക്കറ്റിന് മുമ്പിലെ കടക്കു സമീപം കിടത്തിയ ശേഷം കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിച്ചു. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുന്നത്. ഡിവൈഎസ്പി ഇ പി റെജി, ഇന്‍സ്പെക്ടര്‍ ബി സന്തോഷ്, സബ് ഇന്‍സ്പെക്ടര്‍ ദേവസി, എഎസ്ഐ മാരായ അബ്ദുല്‍ സത്താര്‍, ജോഷി തോമസ്, എസ്സിപിഒ അനില്‍കുമാര്‍ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കേസ് യുപിയിലെ പരിചയസമ്പന്നനായ ജഡ്ജി...
20 May 2022 12:44 PM GMTനവജ്യോത് സിംഗ് സിദ്ദു കീഴടങ്ങി; ഇനി ജയില്‍വാസം
20 May 2022 12:05 PM GMTഹൈദരാബാദ് ഏറ്റുമുട്ടല്‍കൊല വ്യാജം; പോലിസുകാര്‍ക്കെതിരേ...
20 May 2022 11:51 AM GMTകർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്
20 May 2022 1:58 AM GMTഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMT