Kerala

കാക്കനാട് ലഹരിമരുന്ന് കേസ്: 19 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് അന്വേഷണ സംഘത്തലവന്‍ അസി.എക്‌സൈസ് കമ്മിഷണര്‍ ടി എം കാസിമിന്റെ നേതൃത്വത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കാക്കനാട് ലഹരിമരുന്ന് കേസ്: 19 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
X

കൊച്ചി: കാക്കനാട് ലഹരി മരുന്ന് കേസില്‍ 19 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെയാണ് അന്വേഷണ സംഘത്തലവന്‍ അസി.എക്‌സൈസ് കമ്മിഷണര്‍ ടി എം കാസിം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 19നാണു 83 ഗ്രാം രാസലഹരിമരുന്നുമായി ഇവരില്‍ 5 പ്രതികളെ കാക്കനാട്ടെ വാടക അപ്പാര്‍ട്‌മെന്റില്‍ നിന്നു പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത ശേഷം പിറ്റേന്നു നടത്തിയ പരിശോധനയില്‍ 1.2 കിലോഗ്രാം ലഹരിമരുന്നു കൂടി പിടികൂടി. സ്‌പെയിനില്‍ നിന്നു ശ്രീലങ്ക വഴി ചെന്നൈയിലും പുതുച്ചേരിയിലും ലഹരിമരുന്ന് എത്തിച്ചു വില്‍പന നടത്തുന്ന റാക്കറ്റാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്നു കാറില്‍ ലഹരികടത്തുമ്പോള്‍ പോലിസ് പരിശോധന ഒഴിവാക്കാന്‍ യുവതികളെയും വിലകൂടിയ ഇനത്തില്‍പെട്ട രണ്ട് നായ്ക്കളെയും പ്രതികള്‍ കൊണ്ടുപോയിരുന്നു.

കാക്കനാട്ടെ അപ്പാര്‍ട്‌മെന്റില്‍ 83 ഗ്രാം ലഹരിയാണ് ആദ്യ പരിശോധനയില്‍ കണ്ടെത്തിയത്. പിറ്റേന്ന് ഇതേ അപ്പാര്‍ട്‌മെന്റില്‍ വീണ്ടും പരിശോധന നടത്തിയപ്പോഴാണു കൂടുതല്‍ ലഹരി കണ്ടെത്തി 2 കേസുകളായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആദ്യ കേസിലെ കുറ്റപത്രമാണ് ഇന്ന് സമര്‍പ്പിച്ചത്. 111 സാക്ഷികളുള്ള കേസില്‍ 38 ബാങ്ക് സ്‌റ്റേറ്റുമെന്റുകളും 33 മൊബൈല്‍ ഫോണ്‍വിളി രേഖകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. െ്രെകം ബ്രാഞ്ച് ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ കെ എ നെല്‍സന്റെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം തയാറാക്കിയത്.

Next Story

RELATED STORIES

Share it