Kerala

നിയന്ത്രണം വിട്ട ബൈക്ക് മെട്രോ മീഡിയനിലെ വിളക്കുകാലില്‍ ഇടിച്ചു കയറി രണ്ട് യുവാക്കള്‍ മരിച്ചു

എളംകുളം കുടുംബി കോളനി സ്വദേശികളായ വിശാല്‍(25), സുമേഷ്(24) എന്നിവരാണ് മരിച്ചത്

നിയന്ത്രണം വിട്ട ബൈക്ക് മെട്രോ മീഡിയനിലെ വിളക്കുകാലില്‍ ഇടിച്ചു കയറി രണ്ട് യുവാക്കള്‍ മരിച്ചു
X

കൊച്ചി: കടവന്ത്ര എളംകുളം മെട്രോ സ്റ്റേഷന് സമീപത്തെ അപകടവളവില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് മെട്രോ മീഡിയനിലെ വിളക്കുകാലില്‍ ഇടിച്ചു കയറി രണ്ട് യുവാക്കള്‍ മരിച്ചു. എളംകുളം കുടുംബി കോളനി സ്വദേശികളായ വിശാല്‍(25), സുമേഷ്(24) എന്നിവരാണ് മരിച്ചത്.വിശാലും, സുമേഷും സുഹൃത്തുക്കളുമായി മരട് ക്ഷേത്രത്തില്‍ ഉല്‍സവത്തിന് പോയിരുന്നു. ഇതിന് ശേഷം തിരികെ വീട്ടിലെത്തിയതിനു ശേഷം വിശാലും സുമേഷും കൂടി വൈറ്റിലയില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെയാണ് അപകടം.

സുമേഷ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ബൈക്ക് അമിത വേഗതയിലായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടവന്ത്ര പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it