Kerala

ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ് : രണ്ടാം പ്രതി യൂസഫ് സിയയെ റിമാന്‍ഡ് ചെയ്തു

ഇയാളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എടിഎസ് നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സിയ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് കഴിഞ്ഞ ദിവസം പിടിയിലായത്

ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ് : രണ്ടാം പ്രതി യൂസഫ് സിയയെ റിമാന്‍ഡ് ചെയ്തു
X

കൊച്ചി: നടി ലീന മരിയയുടെ പനമ്പിള്ളിനഗറിലെ ബ്യൂട്ടിപാര്‍ലരിനു നേരെ വെടിവെയ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി യൂസഫ് സിയയെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.ഇയാളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എടിഎസ് നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സിയ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് കഴിഞ്ഞ ദിവസം പിടിയിലായത്. മുംബൈ പോലിസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് കേരളത്തില്‍ നിന്നെത്തിയ തീവ്രവാദ വിരുദ്ധ സേന(എടിഎസ്)യ്ക്ക് കൈമാറുകയായിരുന്നു.

വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ച സിയയെ നെടുമ്പാശ്ശേരിയിലെ എടിഎസ്. ആസ്ഥാനത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.നടി ലീന മരിയാ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്താനായി അധോലോക കുറ്റവാളി രവി പൂജാരിയോട് ആവശ്യപ്പെട്ടത് സിയയാണെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it