Kerala

ബൈക്ക് മോഷണം: പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍

കോട്ടുവള്ളി കൈതാരം ചെറുപറമ്പ് കൈതാരം വീട്ടില്‍ ശരത് (19), തൃക്കാക്കര കൈപ്പട മുകള്‍ഭാഗത്ത് പുതുശ്ശേരി വീട്ടില്‍ അശ്വിന്‍ (19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് പെരുമ്പാവൂരില്‍ പോലീസിന്റെ പിടിയിലായത്

ബൈക്ക് മോഷണം: പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍
X

കൊച്ചി : ബൈക്ക് മോഷണക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരടക്കം നിരവധി മോഷണ കേസുകളിലെ പ്രതികളായ നാല് പേര്‍ പെരുമ്പാവൂരില്‍ പോലീസിന്റെ പിടിയിലായി. കോട്ടുവള്ളി കൈതാരം ചെറുപറമ്പ് കൈതാരം വീട്ടില്‍ ശരത് (19), തൃക്കാക്കര കൈപ്പട മുകള്‍ഭാഗത്ത് പുതുശ്ശേരി വീട്ടില്‍ അശ്വിന്‍ (19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. പെരുമ്പാവൂര്‍ മാവിന്‍ചുവട് ഭാഗത്തുനിന്നും ഫസല്‍ എന്നയാളുടെ ഡ്യൂക്ക് ബൈക്ക് മോഷണം പോയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തി വരവേ ആണ് പ്രതികള്‍ അറസ്റ്റിലായത്.

മോഷ്ടിച്ചെടുത്ത ബൈക്കുമായി പ്രതികള്‍ കറങ്ങി നടക്കുമ്പോഴാണ് ആലുവ റൂറല്‍ എസ് പി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മോഷ്ടാക്കളെ പിടികൂടുന്നത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ മോഷണ കേസ് കള്‍ നിലവില്‍ ഉണ്ടെന്ന് പോലിസ് പറഞ്ഞു. രണ്ടുപേര്‍ പ്രായപൂര്‍ത്തി ആകാത്ത അതിനെ തുടര്‍ന്ന് ഇവരെ കാക്കനാട് ജുവനൈല്‍ ഹോമില്‍ ഹാജരാക്കി. പെരുമ്പാവൂര്‍ ഡി വൈ എസ് പി എന്‍ ആര്‍ ജയരാജ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്‍, എസ് ഐമാരായ അജിത്ത്, ഉണ്ണികൃഷ്ണന്‍ ശിവാസ്, സി പി ഒ മാരായ സിജോ പോള്‍, പ്രീജിത്, മീരന്‍, സാബു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it