- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനാഭിമുഖ കുര്‍ബ്ബാനയല്ലാതെ മറ്റൊരു രീതിയും അംഗീകരിക്കില്ല; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച് എറണാകുളം -അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍
എറണാകുളം-അങ്കമാലി അതിരൂപതയെ സാംസ്‌കാരികമായും സാമ്പത്തികമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അല്‍മായ മുന്നേറ്റം അതിരൂപത സമിതി ആരോപിച്ചു.എറണാകുളം അതിരൂപതയില്‍ ജനഭിമുഖ കുര്‍ബാനയല്ലാതെ മറ്റൊരു രീതിയും അടിച്ചേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അല്‍മായ മുന്നേറ്റം അതിരൂപത സമിതി നേതാക്കള്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബ്ബാന അര്‍പ്പണ രീതി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് അല്‍മായ മുന്നേറ്റം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെയും ഓറിയന്റല്‍ കോണ്‍ഗ്രിയേഷന്‍ പ്രീഫക്റ്റ് കര്‍ദിനാള്‍ സാന്ദ്രിയുടെയും കോലം കത്തിച്ചു പ്രതിഷേധിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയെ സാംസ്‌കാരികമായും സാമ്പത്തികമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അല്‍മായ മുന്നേറ്റം അതിരൂപത സമിതി ആരോപിച്ചു.എറണാകുളം അതിരൂപതയില്‍ ജനഭിമുഖ കുര്‍ബാനയല്ലാതെ മറ്റൊരു രീതിയും അടിച്ചേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ല. എറണാകുളം അതിരൂപതയുടെ സാംസ്‌കാരിക പൈതൃകത്തിന് എതിരെ നിലപാട് എടുക്കുന്ന വൈദികരെ അതിരൂപതയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അല്‍മായ മുന്നേറ്റം അതിരൂപത സമിതി ആവശ്യപ്പെട്ടു.

ഭൂമിവില്‍പന വഴി എറണാകുളം അതിരൂപതക്ക് ഉണ്ടാക്കിയ നഷ്ടം നികത്തണമെന്ന് സിനഡിനോടും കര്‍ദിനാള്‍ അലഞ്ചേരിയോടും വത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു അത് നടപ്പില്‍ വരുത്താന്‍ മനസില്ലാത്തവര്‍ മറ്റൊരു വത്തിക്കാന്‍ ഓര്‍ഡറുമായി വരരുതെന്നും വന്നാലും അതിന് ഒരു പേപ്പര്‍ വില പോലും അനുവദിച്ചു തരില്ലെന്നും അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
എറണാകുളം അതിരൂപതക്ക് നിലവിലെ രീതി തുടരാന്‍ അനുവദിക്കുക, അല്ലെങ്കില്‍ ലിറ്റര്‍ജിക്കല്‍ വേരിയന്റ് ആയി പരിഗണിക്കുക, വത്തിക്കാന്‍ നിര്‍ദേശിച്ച റെസ്റ്റിട്യൂഷന്‍ നടപ്പില്‍ ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് അല്‍മായ മുന്നേറ്റം അതിരൂപത സമിതി നേതാക്കള്‍ അറിയിച്ചു.എറണാകുളം അതിരൂപത വൈദീക സമ്മേളനം ഇന്ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്നപ്പോള്‍ വൈദികര്‍ക്കും മാര്‍ ആന്റണി കരിയിലിനും പിന്തുണയും അഭിവാദ്യങ്ങളും അര്‍പ്പിച്ചുകൊണ്ടായിരുന്നു വിവിധ ഇടവക പ്രതിനിധികള്‍ എത്തിച്ചേര്‍ന്നത്.
പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍, റിജു കാഞ്ഞൂക്കാരന്‍, ഷൈജു ആന്റണി, ആഗസ്റ്റിന്‍ കണിയാമറ്റം(റിട്ട. ജഡ്ജ്) പ്രസംഗിച്ചു. ബോബി മലയില്‍, ജോഷി തച്ചപ്പിള്ളി, ജോയ് മൂഴിക്കുളം, നിമ്മി ആന്റണി, പ്രകാശ് പി ജോണ്‍, സൂരജ്, ജോമോന്‍, ജിജി തോമസ്, തങ്കച്ചന്‍ പേരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















