Kerala

കാര്‍ നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് പാഞ്ഞു കയറി;പിതാവും മകളുമടക്കം മൂന്നു പേര്‍ മരിച്ചു

ആലുവ മുട്ടത്ത് തൈക്കാവ് ഭാഗത്തഇന്ന് വൈകുന്നേരം നാലോടെയിരുന്നു അപകടം.മുട്ടം തൈക്കാവിന് സമീപം താമിസിക്കുന്ന കുഞ്ഞുമോന്‍ (52), തൃക്കാക്കര സ്വദേശി മജേഷ്(40) മകള്‍ അര്‍ച്ചന (11) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയിരുന്നു അപകടം. കുന്നത്തേരി സ്വദേശി ഷാഹുല്‍ ഹമീദ് (30), മുട്ടം സ്വദേശികളായ സനൂബ് (38), സനോജ് (40), കാര്‍ ഡ്രൈവര്‍ ചേരാനല്ലൂരില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി രഘുനാഥ് ( 54) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാര്‍ നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് പാഞ്ഞു കയറി;പിതാവും മകളുമടക്കം മൂന്നു പേര്‍ മരിച്ചു
X

കൊച്ചി:അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് പലഹാരങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടയിലേക്കും സമീപം നിര്‍ത്തിയിട്ടിയിരുന്ന ഓട്ടോയിലേക്കും പാഞ്ഞ് കയറി പിതാവും മകളുമടക്കം മൂന്ന് പേര്‍ മരിച്ചു. മരിച്ചു. കാര്‍ ഡ്രൈവര്‍ ഉള്‍പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുട്ടം തൈക്കാവിന് സമീപം താമിസിക്കുന്ന കുഞ്ഞുമോന്‍ (52), തൃക്കാക്കര സ്വദേശി മജേഷ്(40) മകള്‍ അര്‍ച്ചന (11) എന്നിവരാണ് മരിച്ചത്. ആലുവ മുട്ടത്ത് തൈക്കാവ് ഭാഗത്തഇന്ന് വൈകുന്നേരം നാലോടെയിരുന്നു അപകടം. കുന്നത്തേരി സ്വദേശി ഷാഹുല്‍ ഹമീദ് (30), മുട്ടം സ്വദേശികളായ സനൂബ് (38), സനോജ് (40), കാര്‍ ഡ്രൈവര്‍ ചേരാനല്ലൂരില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി രഘുനാഥ് ( 54) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലുവയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പോകുന്ന റൂട്ടില്‍ മെട്രോ പില്ലര്‍ 186ന് മുന്‍പിലായിരുന്നു അപകടം. നോമ്പുതുറ പലഹാരങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു മരിച്ച മൂന്ന് പേരും. അപകട ശേഷം കാര്‍ മെട്രോ പില്ലറില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ മെട്രോ തൂണിലേക്ക് തെറിച്ച് വീണ മൂന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.മജേഷ് ഇടപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ്. കളമശേരി സെന്റ് ജോസഫ്സ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മകള്‍ അര്‍ച്ചന. അത്താണി കോട്ടായിയില്‍ പഞ്ചഗംഗ ലോറി ബ്രോക്കര്‍ ഓഫീസ് നടത്തുകയാണ് മരിച്ച കുഞ്ഞുമോന്‍. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കും.

Next Story

RELATED STORIES

Share it