Kerala

ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍

എടത്തല പീടികപ്പറമ്പില്‍ മുഹമ്മദ് കബീര്‍ (34) നെയാണ് എടത്തല പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നി ന് ആണ് സംഭവം. ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ ഇയാളുടെ ഭാര്യയെ ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ അസഭ്യം പറഞ്ഞുകൊണ്ടു എത്തിയ പ്രതി ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍
X

കൊച്ചി: എടത്തല തക്ദിസ് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. എടത്തല പീടികപ്പറമ്പില്‍ മുഹമ്മദ് കബീര്‍ (34) നെയാണ് എടത്തല പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നി ന് ആണ് സംഭവം. ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ ഇയാളുടെ ഭാര്യയെ ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ അസഭ്യം പറഞ്ഞുകൊണ്ടു എത്തിയ പ്രതി ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയി. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ പി ജെ നോബിള്‍, എസ്‌ഐ അബ്ദുള്‍ കരീം, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ഫയാസ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ ജയശങ്കര്‍, മാഹിന്‍ഷാ, അബൂബക്കര്‍, അമീര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Next Story

RELATED STORIES

Share it