അരൂര്‍ പാലത്തില്‍ നിന്ന് കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

എരമല്ലൂര്‍ സ്വദേശിനി ജിസ്നയുടെ ( 20)മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അഗ്നിശമന സേനയും മല്‍സ്യതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരിച്ചിലില്‍ കണ്ടെത്തിയത്. ചാടിയതിന് കുറച്ച് വടക്ക് ഭാഗത്തേക്ക് മാറി റെയില്‍ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ട് കിട്ടിയത്

അരൂര്‍ പാലത്തില്‍ നിന്ന് കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

കൊച്ചി: ദേശീയ പാതയില്‍ അരൂര്‍ - കുമ്പളം പാലത്തില്‍ നിന്ന് ഇന്ന് രാവിലെ കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം തിരച്ചില്‍ നടത്തി കണ്ടെടുത്തു. എരമല്ലൂര്‍ സ്വദേശിനി ജിസ്നയുടെ ( 20)മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അഗ്നിശമന സേനയും മല്‍സ്യതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരിച്ചിലില്‍ കണ്ടെത്തിയത്. ചാടിയതിന് കുറച്ച് വടക്ക് ഭാഗത്തേക്ക് മാറി റെയില്‍ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ട് കിട്ടിയത്. പനങ്ങാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. രാവിലെ 8 മണിയോടെ അരൂര്‍ ഭാഗത്ത് നിന്ന് പാലത്തിന്റെ മധ്യഭാഗം വരെ നടന്ന് വന്ന പെണ്‍കുട്ടി ബാഗ് പാലത്തില്‍ വെച്ചശേഷം കായലിലേക്ക് ചാടുകയായിരുന്നു. കലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയായിരുന്നു.

RELATED STORIES

Share it
Top