Kerala

കണ്ടെയ്നര്‍ റോഡില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു

ഇന്നലെ രാത്രി 9.30ന് കണ്ടെയ്നര്‍ റോഡില്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം. പൊന്നാരിമംഗലം സ്വദേശി സുബാഷ് (ബിനി- 51) ആണ് മരിച്ചത്. വല്ലാര്‍പ്പാടം സ്വദേശി എബിന്‍ (25)നാണ് പരിക്കേറ്റത്.

കണ്ടെയ്നര്‍ റോഡില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു
X

കൊച്ചി: കണ്ടെയ്നര്‍ റോഡില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. യുവാവിന് ഗുരുതരമായി പരിക്ക്. ഇന്നലെ രാത്രി 9.30ന് കണ്ടെയ്നര്‍ റോഡില്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം. പൊന്നാരിമംഗലം സ്വദേശി സുബാഷ് (ബിനി- 51) ആണ് മരിച്ചത്. വല്ലാര്‍പ്പാടം സ്വദേശി എബിന്‍ (25)നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ എബിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എബിനാണ് ബൈക്ക് ഒടിച്ചിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയായിരുന്നു. പ്രദേശവാസികള്‍ ഇരുവരെയും എറണാകുളം ജനറല്‍ ആശുപത്രയില്‍ എത്തിച്ചുവെങ്കിലും സുബാഷ് മരിച്ചിരുന്നു. എബിനെ ജനറല്‍ ആശുപത്രിയില്‍നിന്നും സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. മറൈന്‍ഡ്രൈവില്‍ ബോട്ട് ജീവനക്കാരനാണ് സുബാഷ്.

Next Story

RELATED STORIES

Share it