തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക്; തൃശൂര്‍ പൂരത്തിന് ആനകളെ വിട്ട് നല്‍കില്ലെന്ന് ഉടമകള്‍
മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനക്കള പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. മന്ത്രിയുടെ പ്രസ്താവനക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംഘടന വ്യക്തമാക്കി.

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുവരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന. വനംമന്ത്രിയുടെ നിലപാട് തിരുത്തുന്നത് വരേ പ്രതിഷേധം തുടരും. തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നല്‍കില്ല. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ സംഘടനയില്‍ അംഗങ്ങളായതിനാല്‍ അവര്‍ക്ക് വേഗത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയില്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനക്കള പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. മന്ത്രിയുടെ പ്രസ്താവനക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംഘടന വ്യക്തമാക്കി.
ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആന, അത് ആചാരത്തിന്റെ ഭാഗമാണെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞു.
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT