തിരഞ്ഞെടുപ്പ്: നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രിന്റിങ് പ്രസ് ഉടമകളുടെ ലൈസന്‍സ് റദ്ദാക്കും
BY NSH7 March 2021 4:40 PM GMT
X
NSH7 March 2021 4:40 PM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടി ജോലികള്‍ നടത്തുന്ന പ്രിന്റിങ് പ്രസ് ഉടമകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. അച്ചടിക്കുന്ന നോട്ടീസുകള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങി എല്ലാത്തരം പ്രചാരണ സാമഗ്രികളിലും പ്രസിന്റെയും പ്രസാധകന്റെയും പേരും വിലാസവും ഉണ്ടായിരിക്കണം.
അച്ചടിച്ച് മൂന്നുദിവസത്തിനകം ഇതിന്റെ നാലു കോപ്പികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. ഇതിനൊപ്പം പ്രസാധകന് നല്കിയ പ്രഖ്യാപനത്തിന്റെ പകര്‍പ്പ്, അച്ചടിച്ച കോപ്പികളുടെ എണ്ണം, ഈടാക്കിയ കൂലി എന്നിവ രേഖപ്പെടുത്തിയ ഫോറവും നല്‍കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രസുകളുടെ ലൈസന്‍സ് റദ്ദുചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT