ബലിപെരുന്നാള്‍: ആലപ്പുഴയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കി
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബലി പെരുന്നാള്‍ ചടങ്ങുകളിലും ആഘോഷങ്ങളിലും പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കി.പള്ളികളില്‍ ചടങ്ങിന് എത്തുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി വയ്ക്കാനും പള്ളികളില്‍ ബ്രേക്ക് ദ ചെയിന്‍ സജ്ജീകരണങ്ങള്‍ നിര്‍ബന്ധമായും ഒരുക്കാനും ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബലി പെരുന്നാള്‍ ചടങ്ങുകളിലും ആഘോഷങ്ങളിലും പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കി.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങള്‍ തുറക്കുകയോ ഈദ് ഗാഹുകള്‍, സമൂഹ പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തുകയോ പാടില്ല. വീടുകളില്‍ എത്തിച്ച് മാംസം വിതരണം പാടില്ല .കണ്ടെയ്ന്‍മെന്റ്് സോണുകളില്‍ ഇറച്ചി കടകളും തുറക്കാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നേരത്തെ പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങള്‍ അടക്കം എല്ലാ നിയന്ത്രണങ്ങളും നിലവില്‍ ഉണ്ടായിരിക്കും.കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരത്തിന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരമാവധി കുറച്ചു പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.
ബലിയറുക്കല്‍ കര്‍മ്മം വീടുകളില്‍ മാത്രം നടത്തണം. പരമാവധി അഞ്ചു ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. പനി ശ്വാസകോശരോഗങ്ങള്‍ , മറ്റ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ നിര്‍ബന്ധമായും പള്ളിയിലോ വീടുകളില്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. വീടുകളിലോ കൊവിഡ് കെയര്‍ സെന്ററുകളിലോ നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ യാതൊരു കാരണവശാലും ക്വാറന്റൈന്‍ ലംഘിച്ച് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല.പള്ളികളില്‍ ചടങ്ങിന് എത്തുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി വയ്ക്കാനും പള്ളികളില്‍ ബ്രേക്ക് ദ ചെയിന്‍ സജ്ജീകരണങ്ങള്‍ നിര്‍ബന്ധമായും ഒരുക്കാനും ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT