Kerala

സാമ്പത്തിക സംവരണം; വിജയരാഘവന്റെ പ്രസ്താവന വംശവെറിയുടെ ഇടത് മോഡല്‍: എസ്ഡിപിഐ

ദേശീയപാത സര്‍വേക്കെതിരെയും ഗെയില്‍ പൈപ് ലൈനെതിരേയും സമരം നടത്തുന്നവര്‍ മുസ്‌ലിം തീവ്രവാദികളാണെന്ന വിജയരാഘവന്റെ അങ്ങേയറ്റം വംശീയമായ പ്രസ്താവന കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല.

സാമ്പത്തിക സംവരണം; വിജയരാഘവന്റെ പ്രസ്താവന വംശവെറിയുടെ ഇടത് മോഡല്‍: എസ്ഡിപിഐ
X

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിനെതിരേ ആക്ഷേപമുന്നയിക്കുന്നവര്‍ സംവരണ വിഭാഗത്തിലെ സമ്പന്നരാണെന്ന ഇടതു മുന്നണി കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്റെ പ്രസ്താവന വംശവെറിയുടെ ഇടത് മോഡലാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍.

ജാതി അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്ന പാര്‍ട്ടിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നാണ് വിജയരാഘവന്‍ പറയുന്നത്. അങ്ങിനെയെങ്കില്‍ മേല്‍ജാതിക്ക് മാത്രമാണോ ദാരിദ്ര്യമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണം. രാജ്യത്തെ ദരിദ്രരില്‍ 89 ശതമാനവും പിന്നാക്കക്കാരാണെന്ന് നീതി ആയോഗ് വ്യക്തമാക്കുമ്പോള്‍ അത് കാണാതെ 11 ശതമാനം സവര്‍ണന്റെ ദാരിദ്ര്യത്തെ ഗൗരവമായി കാണുന്ന കമ്യൂണിസ്റ്റ് കാപട്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

വംശീയതയിലധിഷ്ടിതമായ പ്രസ്താവനകള്‍ വിജയരാഘവനില്‍ നിന്ന് ആദ്യമല്ല. ദേശീയപാത സര്‍വേക്കെതിരെയും ഗെയില്‍ പൈപ് ലൈനെതിരേയും സമരം നടത്തുന്നവര്‍ മുസ്‌ലിം തീവ്രവാദികളാണെന്ന വിജയരാഘവന്റെ അങ്ങേയറ്റം വംശീയമായ പ്രസ്താവന കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല. വിജയരാഘവന്‍ മാധ്യമ ശ്രദ്ധ നേടുന്നതിന് ഇത്തരം വിദ്വേഷ ജല്‍പ്പനങ്ങള്‍ ഇടയ്ക്കിടെ നടത്താറുണ്ട്.

സംസ്ഥാനത്തെ 80 ശതമാനം വരുന്ന പിന്നാക്ക ജനതയെ വഞ്ചിക്കുന്ന ഇടതു സര്‍ക്കാരിനെതിരേ ശക്തമായ ജനരോഷം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രകടമാവും. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ വിദ്വേഷ പ്രസ്താവനകളിലൂടെ എന്‍ഡിഎ കണ്‍വീനറാവാന്‍ ശ്രമിക്കരുതെന്നും തുളസീധരന്‍ പള്ളിക്കല്‍ ഓര്‍മിപ്പിച്ചു.


Next Story

RELATED STORIES

Share it