- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാളയാറില്‍ നിന്നും അനധികൃത മരുന്നുകള്‍ പിടികൂടി
ലൈംഗികോത്തേജക മരുന്നുകളും, വേദനാസംഹാരികളും മറ്റ് ഷെഡ്യൂള്‍ ഒ, ഒ1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു.

തിരുവനന്തപുരം: വാളയാര്‍ ഹൈവേ പോലീസിന്റെ സഹായത്തോടെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കണ്ടെത്തിയ അനധികൃത മരുന്നുകള്‍ പിടിച്ചെടുത്തു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ പി പി ബഷീറാണ് ബാംഗളൂരില്‍ നിന്നും വ്യക്തമായ രേഖകളൊളൊന്നുമില്ലാതെ വിതരണത്തിനായി അനധികൃതമായി മരുന്നുകള്‍ കൊണ്ടുവന്നത്.
ലൈംഗികോത്തേജക മരുന്നുകളും, വേദനാസംഹാരികളും മറ്റ് ഷെഡ്യൂള്‍ ഒ, ഒ1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. ഇനിയും പരിശോധനകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് വിഭാഗം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ എം പി വിനയന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പിടിച്ചെടുത്ത മരുന്നുകള്‍ക്കൊന്നും വ്യക്തമായ രേഖകളില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബഷീറിനെതിരെ കേസെടുത്തു. പിടിച്ചെടുത്ത മരുന്നുകളും അനുബന്ധ രേഖകളും പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്നു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവും 1 ലക്ഷത്തില്‍ കുറയാത്ത പിഴയും കിട്ടാവുന്ന കുറ്റമാണിത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് തുടങ്ങിയ പരിശോധന ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ നീണ്ടു. പാലക്കാട് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ കെ ആര്‍ നവീന്‍, ഇ എന്‍ ബിജിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















