Top

You Searched For "Valayar"

മലപ്പുറം സ്വദേശിക്ക് കൊവിഡ്: വാളയാറിലുണ്ടായിരുന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം

14 May 2020 7:44 AM GMT
കഴിഞ്ഞ ദിവസം ഡിഎംഒ യുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെയും നോഡല്‍ ഓഫീസര്‍മാരും ഡിഎസ്ഒ, ഫിസിഷ്യന്മാരും ഉള്‍പ്പെടെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

മരണത്തിന്റെ വ്യാപാരി ആകാനല്ല, വാളയാറില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവുമായാണ് പോയത്: ഷാഫി പറമ്പില്‍ എംഎല്‍എ

13 May 2020 6:09 PM GMT
ഞാന്‍ ക്വാറന്റൈനിലല്ല. ക്വാറന്റൈനില്‍ പോകേണ്ട ആവശ്യമുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും. എന്നാല്‍ അത് തീരുമാനിക്കേണ്ടത് സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി അല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

വാളയാറിലെ ദലിത് പെണ്‍ പെണ്‍കുട്ടികളുടെ മരണം: പ്രതികളെ അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി

16 March 2020 6:24 AM GMT
കേസില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള ആറുപേരെയും അറസ്റ്റു ചെയ്ത് കീഴ്‌ക്കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്.ഇത്തരത്തില്‍ ഹാജരാക്കുന്ന പ്രതികള്‍ക്ക് കീഴ്‌ക്കോടതിയില്‍ നിന്നും ജാമ്യം തേടാന്‍ കഴിയുമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.2017 ജനുവരി,മാര്‍ച് മാസങ്ങളിലായിട്ടായിരുന്നു വാളയറിലെ സഹോദരിമാരായ ദലിത് പെണ്‍കുട്ടുകളെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പീന്നീട് പലപ്പോഴായി ആറു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നുവെങ്കിലും പിന്നീട് വിചാരണ കോടതി ഇവരെ വെറുതെ വിട്ടിരുന്നു.ഇതിനെതിരെ പെണ്‍കുട്ടികളുടെ മാതാവ് ഹരജിയുമായി ഹൈക്കോതിയെ സമീപിക്കുകയായിരുന്നു.

വാളയാറില്‍ എട്ടുവയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു; പ്രതി ഒളിവില്‍

18 Dec 2019 7:11 PM GMT
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലിസ് കേസെടുത്തിരുന്നു.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: പോലിസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

20 Nov 2019 5:49 AM GMT
ആദ്യത്തെ പെണ്‍കുട്ടിയുടെ മരണം നടന്നതിനു ശേഷം കൃത്യമായ രീതിയില്‍ പോലിസിന്റെ ഭാഗത്ത് നിന്നും അന്വേഷണം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്ന വിധത്തിലാണ് ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കിയിരിക്കുന്നത്.കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നുവെങ്കിലും രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തില്ലായിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.ആദ്യത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ടത്തില്‍ കുട്ടി ലൈംഗിക അതിക്രമത്തിന് വിധേയമായിട്ടുള്ളതായി ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ കൃത്യമായ അന്വേഷണം നടന്നില്ല

വാളയാറില്‍ 11 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

18 Nov 2019 6:56 PM GMT
ദില്ലി രജിസ്‌ട്രേഷനിലുളള കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ ധാരാപുരത്തുനിന്നാണ് കഞ്ചാവെത്തിച്ചതെന്ന് പിടിയിലായ ജലീല്‍ എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തി.

വാളയാറില്‍ നിന്നും അനധികൃത മരുന്നുകള്‍ പിടികൂടി

16 Nov 2019 10:33 AM GMT
ലൈംഗികോത്തേജക മരുന്നുകളും, വേദനാസംഹാരികളും മറ്റ് ഷെഡ്യൂള്‍ ഒ, ഒ1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു.

നവംബര്‍ 16 ന് ജനാധിപത്യ കേരളം വാളയാറിലേക്ക്; നീതിക്കായ് പൊരുതുന്ന കുടുംബത്തിനുള്ള ഐക്യദാര്‍ഢ്യ യാത്ര

8 Nov 2019 2:56 PM GMT
ദലിത് ബാലികമാരെയും യുവതികളെയും ക്രൂരമായി ബലാല്‍സംഗം ചെയ്തതിന് ശേഷം കെട്ടി തൂക്കി കൊല ചെയ്യുന്നത് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ജാതിഭ്രാന്തന്മാര്‍ ചെയ്യുന്നുണ്ട്. ഇതേ ജാതിഭ്രാന്തിന്‍റെയും കാമഭ്രാന്തിന്‍റെയും ഇരകള്‍ തന്നെയാണ് വാളയാര്‍, അട്ടപ്പള്ളത്ത് കൊല ചെയ്യപ്പെട്ട 11 ഉം 9 ഉം വയസ്സുള്ള രണ്ട് ബാലികമാർ.

വാളയാറിലെ സഹോദരിമാര്‍ക്ക് നീതി വേണം; നിയമവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം

28 Oct 2019 1:15 AM GMT
വാളയാറില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.

വാളയാര്‍ പീഡനക്കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ടു

25 Oct 2019 8:45 AM GMT
പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് പോക്‌സോ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസില്‍ ആകെ ഉണ്ടായിരുന്ന അഞ്ചു പ്രതികളില്‍ മൂന്നാം പ്രതിയെ കോടതി നേരത്തെ വിട്ടയച്ചിരുന്നു.
Share it